ഹിന്ദിയിൽ അവസരമില്ല, റിയ ചക്രബർത്തി ഹോളിവുഡിലേക്ക്?

അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികള്‍ റിയയുമായി ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്

റിയ ചക്രബർത്തി/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST
Edited by :migrator

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെയാണ് റിയ ചക്രബർത്തി വിവാദത്തിലാകുന്നത്. സുശാന്തിന്റെ കാമുകിയായിരുന്നു റിയ മയക്കുമരുന്ന് കേസിൽ അറസ്റ്റു ചെയ്യുകയും ചെയ്തു. നീണ്ട നാളത്തെ ജയിൽ വാസത്തിന് ശേഷമാണ് റിയ മോചിതയാവുന്നത്. എന്നാൽ അതിന് ശേഷം താരത്തിന് ബോളിവുഡിൽ നിന്ന് അവസരങ്ങളൊന്നും വന്നിരുന്നില്ല. ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഹോളിവുഡിൽ നിന്ന് റിയയ്ക്ക് അവസരം വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികള്‍ റിയയുമായി ചര്‍ച്ചയിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികളാണ് റിയയുമായി ചര്‍ച്ച നടത്തിയത്. നിലവില്‍ താരം ഏത് ഏജന്‍സി തെരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എവിടെ നിന്ന് ആദ്യം സിനിമ ലഭിക്കുന്നോ അത് തിരഞ്ഞെടുക്കാനാണ് താരത്തിന്റെ തീരുമാനം. ജോലി തന്നെയാണ് റിയക്ക് പ്രധാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 ല്‍ മേരെ ഡാഡ് കി മാരുതി എന്ന ചിത്രത്തിലൂടെയാണ് റിയ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഛെഹരേയിലാണ് താരം അവസാനമായി അഭിനയിച്ചത്. അമിതാബ് ബച്ചന്‍, ഇമ്രാന്‍ ഹഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ചിത്രം സുശാന്തിന്റെ മരണത്തിന് മുൻപ് ഷൂട്ടിങ് പൂർത്തിയാക്കിയതാണ്. അടുത്തിടെ പുറത്തിറങ്ങിയ ഛെഹരെയുടെ പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകര്‍ റിയയെ ഉള്‍പ്പെടുത്താഞ്ഞത് വാര്‍ത്തയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now