
വീണ്ടും അമ്പരപ്പിക്കാന്‍ ഋഷഭ് ഷെട്ടി; 'കാന്താര ചാപ്റ്റര്‍ 1' റിലീസ് തിയതി പുറത്ത്
ചോരപുരണ്ട മഴുവും ശൂലവുമായി നില്ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്

കന്നഡയില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാന്താര: ചാപ്റ്റര്‍ 1 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2ന് തിയറ്ററിലെത്തും. ഗംഭീര പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.
ചോരപുരണ്ട മഴുവും ശൂലവുമായി നില്ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്.
ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിരഗുണ്ടൂര്‍ ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ 30 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയാത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



