ബോക്സ് ഓഫിസിന് 'രോമാഞ്ചം', 50 കോടി ക്ലബ്ബിൽ ചിത്രം; നേട്ടം റിലീസ് ചെയ്ത് 23ാം ദിനത്തിൽ
1.75 കോടി മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രമാണ് വൻ നേട്ടം സ്വന്തമാക്കിയത്

എടുത്തു പറയാൻ സൂപ്പർതാരങ്ങൾ ഇല്ലാതെ തിയറ്ററിൽ എത്തിയ ബോക്സ് ഓഫിസിനെ അമ്പരപ്പിച്ച ചിത്രങ്ങൾ ഏറെയാണ്. നവാഗതനായ ജിത്തു മാധവന്റെ രോമാഞ്ചവും അതേവഴിയിലാണ്. മികച്ച വിജയം നേടി മുന്നേറുകയാണ് ചിത്രം. നാലാം വാരത്തിലും തിയറ്ററിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 23ാം ദിനമാണ് രോമാഞ്ചം നേട്ടം കൈവരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയറ്ററിൽ എത്തിയത്.
1.75 കോടി മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രമാണ് വൻ നേട്ടം സ്വന്തമാക്കിയത്. ആദ്യ 10 ദിവസത്തില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം 14 കോടിയിലേറെ നേടിയതായായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 30 കോടി നേടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17 കോടിയും. ഇതെല്ലാം ചേര്‍ത്ത് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 50 കോടി ക്ലബ്ബില്‍ എത്തിയെന്നാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാർ പുറത്തുവിടുന്ന റിപ്പോർട്ട്.
#Drishyam ( â¹5 CR )#ThanneerMathanDinangal (â¹1.5 CR )#Malikappuram ( â¹3.75 CR )
â Kerala Box Office (@KeralaBxOffce) February 26, 2023
& the latest entry of #Romancham ( â¹1.75 CR )
Made with below â¹5 CR budget & collected â¹35, â¹50 CR + theatrical gross respectively
കേരളത്തില്‍ 144 സ്ക്രീനുകളിലായിരുന്നു റിലീസ്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയിലൂടെ ബോക്സ് ഓഫിസ് പിടിച്ച ചിത്രം നാലാം വാരത്തിൽ എത്തിനിൽക്കുമ്പോൾ 197 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വാരം മലയാളത്തില്‍ നിന്ന് 9 പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടും അത് രോമാഞ്ചത്തിനെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സൗബിന്‍ ഷാഹിറിനും അര്‍ജുന്‍ അശോകനും ചെമ്പന്‍ വിനോദിനുമൊക്കെയൊപ്പം ഒരുനിര പുതുമുഖങ്ങളുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ
സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്


