
'ദൈവം അനുവദിച്ചാൽ...' രുക്മിണി വസന്ത് ബോളിവുഡിലേക്ക് ? മറുപടിയുമായി നടി
അത് എനിക്ക് വളരെയധികം ആവേശം തരുന്ന കാര്യമാണ്.

കാന്താര ചാപ്റ്റർ 1 എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധ നേടിയിരിക്കുകയാണ് നടി രുക്മിണി വസന്ത്. ഹിന്ദിയിലും രുക്മിണിക്ക് ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ ബോളിവുഡിൽ നിന്ന് തനിക്ക് നിരവധി ഓഫറുകൾ വരുന്നുണ്ടെന്ന് പറയുകയാണ് രുക്മിണി. "ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. അത് സംഭവിച്ചുകൊണ്ടിരിക്കുന്നു.
അത് എനിക്ക് വളരെയധികം ആവേശം തരുന്ന കാര്യമാണ്. വളരെ ചെറുപ്പം മുതലേ എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാം. കുട്ടിക്കാലം മുതലേ ഹിന്ദി സിനിമകളും കാണാറുണ്ട്. ഞാൻ ഒരു ആർമി പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വരുന്നതു കൊണ്ടായിരിക്കാം ഇത്.
കാരണം എല്ലാ കൻ്റോൺമെന്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്ന് ഹിന്ദിയാണ്. അവിടെ നിന്ന് തന്നെയായിരിക്കണം എനിക്ക് ഹിന്ദി സംസാരിക്കാനൊക്കെ പറ്റിയത്. പക്ഷേ ഹിന്ദിയിലിതുവരെ എനിക്ക് എന്റെ കഴിവ് പ്രകടിപ്പിക്കാൻ അവസരം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അങ്ങനെയൊരു അവസരം കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ദൈവം അനുവദിക്കുകയാണെങ്കിൽ അത് എത്രയും വേഗം സംഭവിക്കും".- രുക്മിണി പറഞ്ഞു.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര 2 വിൽ കനകവതി എന്ന കഥാപാത്രമായാണ് രുക്മിണി എത്തിയത്. മികച്ച സ്വീകാര്യതയാണ് രുക്മിണിയുടെ കഥാപാത്രത്തിന് ലഭിച്ചത്. ജൂനിയർ എൻടിആറിനൊപ്പമുള്ള ഒരു ചിത്രവും രുക്മിണിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cinema News: Rukmini Vasanth talks about hindi debut.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





