സീതയുടെ കഥാപാത്രം ചെയ്യാന്‍ താരം 6-7 കോടി മുതല്‍ 12 കോടി രൂപ വരെ ആവശ്യപ്പെട്ടെന്നും അഭ്യൂഹങ്ങള്‍ വന്നു

കരീന കപൂർ
Last Updated :20 January 2024, 9:05 am IST

News Now

ഹിന്ദു പുരാണകാവ്യമായ രാമായണം ബോളിവുഡില്‍ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ കുറച്ചുനാളുകള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. കരീന കപൂര്‍ സീതയായി എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സീതയുടെ കഥാപാത്രം ചെയ്യാന്‍ താരം 6-7 കോടി മുതല്‍ 12 കോടി രൂപ വരെ ആവശ്യപ്പെട്ടെന്നും അഭ്യൂഹങ്ങള്‍ വന്നു. ഒരു മാധ്യമം ഇത് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഇപ്പോള്‍ ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. 

തന്റെ പുതിയ ചിത്രമായ ലാല്‍ സിങ് ഛദ്ദയുടെ പ്രമോഷണല്‍ ചടങ്ങിന് ഇടയിലായിരുന്നു താരത്തിന്റെ പ്രതികരണം. ഈ ചിത്രത്തിലേക്ക് തനിക്ക് ഒരിക്കലും ഓഫര്‍ വന്നിരുന്നില്ലെന്നും അതിനാലാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും താരം പറഞ്ഞു. ആ സിനിമയിലേക്ക് ഒരിക്കലും എന്ന പരിഗണിച്ചിരുന്നില്ല. പിന്നെ എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത് എന്തിനെന്ന് അറിയില്ല. അതെല്ലാം ആരോ കെട്ടിച്ചമച്ച കഥയായിരുന്നു. അവര്‍ക്ക് കഥകള്‍ ആവശ്യമുള്ളതിനാല്‍ ആരെയും നിരാശരാക്കേണ്ടെന്ന് ഞാന്‍ കരുതി. ഓരോ ദിവസവും ആളുകള്‍ ഓരോ കഥയുമായി വരും. പക്ഷേ എവിടെ നിന്നാണ് ഇത് വരുന്നതെന്ന് എനിക്ക് അറിയില്ല.- കരീന പറഞ്ഞു. 

ലാല്‍ സിങ് ഛദ്ദയുടെ റിലീസിനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കരീന. ആമിര്‍ ഖാന്റെ നായികയായാണ് താരം എത്തുന്നത്. ടോം ഹാങ്ക്‌സിന്റെ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates