
നടൻ സാബുമോൻ സംവിധായകനാവുന്നു, നായിക പ്രയാഗ മാർട്ടിൻ
പ്രയാഗ മാർട്ടിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഒരു കോർട്ട് ഡ്രാമയായിരിക്കും

നടനും ടെലിവിഷൻ താരവുമായ സാബുമോൻ സംവിധായകനാവുന്നു. പ്രയാഗ മാർട്ടിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഒരു കോർട്ട് ഡ്രാമയായിരിക്കും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പുതിയ ചുവടുവെപ്പിനെക്കുറിച്ച് സാബുമോൻ വ്യക്തമാക്കിയത്.
അഭിഭാഷകനായ എന്റെ ആദ്യ സിനിമ കോടതി മുറിയില്‍ നിന്നുതന്നെയായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സ്പൈർ പ്രൊഡക്ഷന്‍സുമായി കൈകോര്‍ക്കുകയാണ്. അവരുടെ ആറാമത്തെ പ്രൊജക്റ്റാണ് ഇത്. ചിത്രത്തേക്കുറിച്ച് അധികം പറയാന്‍ എനിക്കാവില്ല. റിയലിസ്റ്റിക്കായ നിയമപോരാട്ടത്തെക്കുറിച്ചായിരിക്കും ചിത്രം. സഞ്ജു ഉണ്ണിത്താനാണ് നിര്‍മാതാവ്. കഴിവുറ്റ പ്രയാഗ മാര്‍ട്ടിനും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും. - സാബുമോന്‍ കുറിച്ചു.
പ്രയാഗയ്ക്കും നിർമാതാവിനുമൊപ്പമുള്ള ചിത്രവും സാബുമോൻ പങ്കുവച്ചിട്ടുണ്ട്. ഗുണ്ടാനേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ പ്രയാഗയ്ക്ക് നിയമസഹായം നൽകിയത് സാബുമോനായിരുന്നു. പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള സിനിമ പ്രഖ്യാപിച്ചത്. രജനികാന്ത് ചിത്രം വേട്ടയ്യനിലൂടെ സാബുമോൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. 'കുമരേശൻ' എന്ന വില്ലൻ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് നേടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്


