'ആദ്യം സംസാരിക്കാൻ വലിയ നാണമായിരുന്നു', സൂര്യയെ കുറിച്ച് സച്ചിൻ ടെൻഡുൽക്കർ പറയുന്നു

സൂര്യയെ കുറിച്ച് സച്ചിൻ ടെൻഡുൽക്കർ പറയുന്നത്

സച്ചിൻ ടെൻഡുൽക്കറിനൊപ്പം നടൻ സൂര്യ / ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:19 am IST

ഇടവേളകളിൽ സമൂഹമാധ്യമങ്ങളിലൂടെ സെലിബ്രിറ്റികൾ ആരാധകരുമായി സംവദിക്കാറുണ്ട്. ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾക്ക് പലപ്പോഴും രസകരമായ ഉത്തരങ്ങളാകും ലഭിക്കുക. അത്തരത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഒരു ആരാധകന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ.

നടൻ സൂര്യയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു ആരാധകരന്റെ ചോദ്യം. ഇതിന് സച്ചിൻ വളരെ കൗതുകത്തോടെയാണ് ആരാധകന് മറുപടി നൽകിയത്. 'തുടക്കത്തിൽ രണ്ടു പേർക്കും തമ്മിൽ സംസാരിക്കാൻ വളരെ നാണമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ശല്യപ്പെടുത്തണ്ടെന്ന് കരുതി. എന്നാൽ പിന്നീട് വളരെ നല്ല രീതിയിൽ സംസാരിച്ചാണ് പിരിഞ്ഞത്'- ഇതായിരുന്നു സച്ചിന്റെ മറുപടി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടൻ സൂര്യയും സച്ചിൻ ടെൻഡുൽക്കറും തമ്മിലുള്ള കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ അന്നേ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സച്ചിന്റെ ഈ മറുപടി സൂര്യ റീട്വിറ്റ് ചെയ്‌തിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടിക്കാഴ്‌ചകൾ ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് സൂര്യ കുറിച്ചു. സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കറിന് ക്രിക്കറ്റിൽ മികച്ച ഒരു കരിയർ ഉണ്ടാകട്ടെയെന്നും സൂര്യ ട്വീറ്റിൽ ആശംസിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now