
'ഒരു പണിയുമില്ലാത്തവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍': വിവാഹവാർത്തയിൽ പ്രതികരിച്ച് സായ് പല്ലവി
സംവിധായകൻ രാജ്‍കുമാര്‍ പെരിയസാമിയെ വിവാഹം കഴിച്ചെന്നാണ് പ്രചരിച്ചത്
കഴിഞ്ഞ ദിവസമാണ് നടി സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞെന്ന വ്യാജ വാർത്തകൾ പ്രചരിച്ചത്. സംവിധായകൻ രാജ്‍കുമാര്‍ പെരിയസാമിയെ വിവാഹം കഴിച്ചെന്നാണ് പ്രചരിച്ചത്. പുതിയ സിനിമയുടെ പൂജ ചടങ്ങിനിടെ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം. നീചമായ പ്രവർത്തിയാണ് ഇത് എന്നാണ് സായ് പല്ലവി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സത്യസന്ധമായി പറയുകയാണെങ്കിൽ, ഞാൻ കിംവദന്തികളെ കാര്യമായി ഗൗനിക്കാത്ത ഒരാളാണ്. എന്നാൽ അതിൽ കുടുംബാംഗങ്ങളെപോലെ കരുതുന്ന സുഹൃത്തുക്കളെ ഉൾപ്പെടുത്തുമ്പോൾ, എനിക്കു സംസാരിക്കേണ്ടി വരും. എന്റെ സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ചുമാറ്റി പെയ്ഡ് ബോട്ടുകളാൽ വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. ജോലി സംബന്ധമായ കാര്യങ്ങൾക്കു വേണ്ടി സന്തോഷകരമായ സന്തോഷകരമായ അറിയിപ്പുകൾ പങ്കിടാൻ ഉള്ളപ്പോൾ, ജോലിയില്ലാത്തവർ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് വിശദീകരണം നൽകേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണ്.’- സായ് പല്ലവി കുറിച്ചു.
Honestly, I donât care for Rumours but when it involves friends who are family, I have to speak up.
â Sai Pallavi (@Sai_Pallavi92) September 22, 2023
An image from my filmâs pooja ceremony was intentionally cropped and circulated with paid bots & disgusting intentions.
When I have pleasant announcements to share on my workâ¦
സായ് പല്ലവിയും രാജ്‍കുമാര്‍ പെരിയസാമിയും രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു പ്രചരണം. സോഷ്യൽ മീഡിയയിലാണ് വിവാഹം സംബന്ധിച്ച് പോസ്റ്റുകൾ വന്നത്. ഇരുവരും പൂമാല അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്. പ്രണയത്തിൽ നിറം പ്രശ്നമല്ലെന്ന് സായ് പല്ലവി തെളിയിച്ചെന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. എന്നാൽ ശിവ കാര്‍ത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണിത്. രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ പൂജയുടെ ഭാഗമായിട്ടാണ് ഇരുവരും പൂമാല അണിഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

