ഭാര്യ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചു, നെഞ്ചിലെ ടാറ്റൂ കാണിച്ചു: സാജു നവോദയയെ കണ്ണീരണിയിച്ച് സർപ്രൈസ്- വിഡിയോ

താരത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെ ഭാര്യ രശ്മി സർപ്രൈസ് എൻട്രി നടത്തി ഞെട്ടിക്കുകയായിരുന്നു

saju navodaya
സാജു നവോദയയ്ക്ക് ഭാര്യ നൽകിയ സർപ്രൈസ് വിഡിയോ സ്ക്രീൻഷോട്ട്
Edited by :Manju
Last Updated :18 ഒക്ടോബർ 2024, 6:01 pm IST

പാഷാണം ഷാജി എന്ന പേരിൽ മിമിക്രി വേ​ദികളിൽ ശ്രദ്ധേയനാണ് സാജു നവോദയ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് സാജു നവോദയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെ ഭാര്യ രശ്മി സർപ്രൈസ് എൻട്രി നടത്തി ഞെട്ടിക്കുകയായിരുന്നു.

ദുബായിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് സാജു എത്തിയത്. നടന്റെ പിറന്നാൾ വേദിയിൽ വച്ച് സംഘാടകർ ആഘോഷിക്കുകയായിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ ഭാര്യ കൂടെയില്ലാത്തതിന്റെ വിഷമം താരം പങ്കുവെച്ചു. ഭാര്യ ഇപ്പോൾ അരികിലുണ്ടായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞ താരം തന്റെ നെഞ്ചിൽ പച്ചകുത്തിയ ഭാര്യയുടെ ചിത്രവും പ്രേക്ഷകരെ കാണിക്കുകയുണ്ടായി. അതിനിടെയായിരുന്നു രശ്മിയുടെ സർപ്രൈസ് എൻട്രി.

പർദ ധരിച്ചു മുഖം മറച്ചെത്തിയ രശ്മിയെ വേദിയിലേക്ക് കയറാൻ സാജു സഹായിച്ചു. അപ്പോഴാണ് രശ്മി മുഖപടം മാറ്റിയത്. അപ്രതീക്ഷിതമായി ഭാര്യയെ കണ്ട സാജു കണ്ണീരോടെ ഭാര്യയെ വാരിപ്പുണരുകയായിരുന്നു. രശ്മിയും കണ്ണീരണിയുന്നത് വിഡിയോയിലുണ്ട്. സാജുവിന്റെ പിറന്നാളാണെന്ന് മനസിലാക്കിയ സംഘാടകർ തന്നെയാണ് താരത്തെ സർപ്രൈസ് ചെയ്യാൻ ഭാര്യയെ ദുബായിൽ എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now