
ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ
വൈകീട്ട് അഞ്ചുമണിയോടെയാണ് ഇരുവരും ദര്‍ശനത്തിനായി എത്തിയത്.

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. വൈകീട്ട് അഞ്ചുമണിയോടെയാണ് ഇരുവരും ദര്‍ശനത്തിനായി എത്തിയത്. ദീപാരാധന തൊഴുത ഋഷ് ഭഗവാന് വിവിധ വഴിപാടുകള്‍ നടത്തി. ക്ഷേത്രത്തിന് മുന്‍പില്‍നിന്നുള്ള ചിത്രം പ്രഗതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിത്രം ഋഷഭും ഷെയര്‍ചെയ്തു.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇരുവരും സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥിനെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. 'കാന്താര'യിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കാണാന്‍ കഴിഞ്ഞ് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി', എന്ന് മന്ത്രി കുറിച്ചു.
നേരത്തെ, ഋഷഭ് ഷെട്ടി ജയസൂര്യക്കൊപ്പം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Rishab Shetty and Wife Offer Prayers at Sree Padmanabhaswamy Temple During Deeparadhana
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'താരങ്ങളുടെ ഡേറ്റ് ചോദിക്കണ്ട, ബഡ്ജറ്റ് വേണ്ട; എഐ ഉപയോഗിച്ച് മൂന്ന് മാസം കൊണ്ട് ഒരു സിനിമ ചെയ്യാൻ പറ്റും'

'ഈ ആഴ്ച ഉള്ള കാര്യം അടുത്ത ആഴ്ച ഉണ്ടാകില്ല, ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്'; 'എഐ'യെക്കുറിച്ച് അരവിന്ദ് സ്വാമി
