
ബോക്‌സ്ഓഫീസിൽ തീപാറിച്ച് സലാർ, ആദ്യ ദിനം 175 കോടി കളക്ഷൻ; അഭിനന്ദിച്ച് ചിരഞ്ജീവി
ആദ്യ ദിനം ആഗോളതലത്തില്‍ 175 കോടി രൂപയാണ് കളക്ഷന്‍

പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാർ ബോക്‌സ് ഓഫീസിൽ തീപാറിച്ചു. ആഗോളതലത്തില്‍ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്. ഇന്ത്യയിൽ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും പിൻതള്ളിയാണ് ആദ്യ ദിനം സലാർ മുന്നേറുന്നത് എന്നാണ് റിപ്പോർട്ട്.
With Rod Release In North & Overseas, #Prabhas's #Salaar Day1 will be more than 175cr Worldwide
â Hail Prabhas (@HailPrabhas007) December 23, 2023
3 Way clash lo kuda 175cr day1
India's Biggest Star for a Reason#SalaarRulingBoxOffice pic.twitter.com/jDK21cprIA
ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രഭാസിനെയും പൃഥ്വിരാജിനെയും നടൻ ചിരഞ്ജീവി അഭിനന്ദിച്ചു. ബോക്‌സ് ഓഫീസിൽ സലാർ തീപാറിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. നടൻ പ്രഭാസിന്റെ തിരുച്ചുവരവ് കൂടിയാണ് സലാർ. മലയാളത്തിൽ നിന്നും പൃഥ്വിരാജ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ 'സലാർ പാർട്ട് 1- സീസ്ഫയ'റാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലാഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരാഗണ്ടൂർ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
Heartiest Congratulations my dear âDevaâ #RebelStar #Prabhas #SalaarCeaseFire has put the Box Office on Fire
â Chiranjeevi Konidela (@KChiruTweets) December 23, 2023
Kudos to Director #PrashanthNeel on this remarkable achievement. You truly excel at world building.
My love to the Superb âVaradaraja Mannarâ @PrithviOfficialâ¦
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



