'കോൺഗ്രസിന് വേണ്ടി ആയുസ് പ്രവർത്തിച്ചിട്ട് എന്താണ് കിട്ടിയത്? ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും'; വി ഡി സതീശനെ പൊട്ടിച്ചിരിപ്പിച്ച് 'മറിമായ'ത്തിലെ പ്യാരി
ഇത്തവണ ഞാൻ കോൺഗ്രസിന് വോട്ട് ചെയ്യൂല്ല.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണയുമായി ടെലിവിഷൻ താരം സലിം ഹസൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്ത പുനര്‍ജനി കുടുംബങ്ങളുടെ സ്നേഹ സംഗമം എന്ന പരിപാടിയില്‍ പങ്കെടുത്താണ് സലിം തന്റെ പിന്തുണ അറിയിച്ചത്.
വി ഡി സതീശൻ വേദിയിൽ ഇരിക്കവേ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നും സലിം ഹസൻ പറഞ്ഞു. "ഇത്തവണ ഞാൻ കോൺഗ്രസിന് വോട്ട് ചെയ്യില്ല. എന്റെ ചങ്ക് തകർന്നുപോയി. അത്രയും ആത്മാർഥതയുള്ള കോൺഗ്രസ് പ്രവർത്തകനാണ് സിൽവി ചേട്ടൻ.
അപ്പോൾ ഞാൻ പറഞ്ഞു സിൽവി ചേട്ടൻ ഇരിക്ക്. എന്താണ് പ്രശ്നമുണ്ടായത്, നമുക്ക് സംസാരിക്കാം, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നൊക്കെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. 'അങ്ങനെയൊന്നുമില്ല, ഇത്തവണ ഞാൻ കോൺഗ്രസിന് വോട്ട് ചെയ്യൂല്ല. അത് ഞാൻ തീരുമാനിച്ചതാണ്'.- അദ്ദേഹം എന്നോട് പറഞ്ഞു.
ഞാൻ പിന്നെ കുറച്ചു നേരം അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ചിരുത്തി സംസാരിച്ചു. അപ്പോൾ അദ്ദേഹം എന്നോട് സത്യം പറഞ്ഞു. നിനക്കറിയാലോ, എത്ര കാലമായി ഞാനീ ശ്വാസംമുട്ടുമായി നടക്കുന്നത്. എറണാകുളത്ത് ഇനി ഞാൻ കാണാൻ ആശുപത്രികളില്ല, ഡോക്ടർമാരില്ല. മെഡിക്കൽ കോളജ് ഇല്ല സ്പെഷ്യലിസ്റ്റ് ഇല്ല.
എനിക്ക് ഇതിനൊരു ആശ്വാസവുമില്ല. ഞാൻ ഈ കോൺഗ്രസിന് വേണ്ടി ആയുസ് പ്രവർത്തിച്ചിട്ട് എനിക്ക് എന്താണ് കിട്ടിയിട്ടുള്ളത്. ഇത്തവണ ഞാൻ ചെയ്യൂല്ല. ഇത്തവണ ഞാൻ ബിജെപിക്ക് വോട്ട് ചെയ്യും. മാറാത്തത് മാറും എന്നാണ് അവർ തന്ന നോട്ടീസിലുള്ളത്.
കാരണം ഈ കേരളം മൊത്തമുള്ള ആശുപത്രികളിൽ പോയി ചികിത്സിച്ചിട്ട് മാറാത്ത... ഞാൻ ജീവനുണ്ടെങ്കിൽ അടുത്തകൊല്ലം ചെയ്യാമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്".- സലിം ഹസൻ പറഞ്ഞു. സലിമിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന വി ഡി സതീശനെയും വിഡിയോയിൽ കാണാം.
കഴിഞ്ഞ ദിവസം നടൻ സലിം കുമാറും വി ഡി സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയിൽ തലവെക്കുന്നതിന് തുല്യമാണെന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം.
News Now
കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ

Summary
Cinema News: Actor Salim Hassan support V D Satheesan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



