
തോക്ക് വാങ്ങാൻ സൽമാൻ ഖാൻ, ലൈസൻസിന് അപേക്ഷ നൽകി; നീക്കം വധഭീഷണിക്കു പിന്നാലെ
മുംബൈ പൊലീസ് കമ്മീഷണറായി പുതുതായി ചാർജ് എടുത്ത വിവേക് ഫൻസൽകറിനെ കാണാൻ താരം എത്തി
മുംബൈ; ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ വധഭീഷണി നിലനിൽക്കുന്നതായി വാർത്തയുണ്ടായിരുന്നു. അതിനു പിന്നാലെ തോക്കിന് ലൈസൻസ് എടുക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ് സൂപ്പർതാരം. മുംബൈ പൊലീസ് കമ്മീഷണറായി പുതുതായി ചാർജ് എടുത്ത വിവേക് ഫൻസൽകറിനെ കാണാൻ താരം എത്തി.
വിവേക് തന്റെ പഴയ സുഹൃത്താണെന്നും ആശംസകൾ അറിയിക്കാനാണ് എത്തിയത് എന്നുമായിരുന്നു സൽമാന്റെ വിശദീകരണം. കഴിഞ്ഞ മാസമാണ് സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരേ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. തോക്ക് ലൈസന്‍സ് നേടുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് താരം മുംബൈ പൊലീസ് അസ്ഥാനത്ത് എത്തിയത് എന്നാണ് വിവരം.
സ്വന്തം സുരക്ഷയും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സല്‍മാന്‍, തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിസിക്കല്‍ വേരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തിയത്. അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി കുറച്ചുദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനും സലിമിനും വധഭീഷണി മുഴക്കുന്ന കത്ത് കിട്ടിയത്. പ്രഭാതസവാരിക്കു ശേഷം ഇരുന്ന് വിശ്രമിക്കാറുള്ള ബെഞ്ചില്‍നിന്നാണ് സല്‍മാന്റെ പിതാവിന് ഭീഷണിക്കത്ത് ലഭിച്ചത്. മുന്‍പ്, 2018-ല്‍ സല്‍മാനെതിരേ ബിഷ്‌ണോയി വധഭീഷണി മുഴക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



