
'കിരണ്‍ റാവു, നിങ്ങള്‍ എന്നാണ് എനിക്കൊപ്പം സിനിമ ചെയ്യുന്നത്?': ആമിര്‍ ഖാന്റെ മുന്ഭാര്യയ്ക്ക് സല്‍മാന്റെ പ്രശംസ
അച്ഛന് സലിം ഖാനൊപ്പമാണ് സല്മാന് ലാപതാ ലേഡീസ് കണ്ടത്

ബോളിവുഡ് ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോള്‍ വൈറലാവുന്നത് ചിത്രം കണ്ട് സല്മാന് ഖാന് പങ്കുവച്ച കുറിപ്പാണ്.
അച്ഛന് സലിം ഖാനൊപ്പമാണ് സല്മാന് ലാപതാ ലേഡീസ് കണ്ടത്. തനിക്കും അച്ഛനും ചിത്രം ഇഷ്ടപ്പെട്ടു എന്നാണ് താരം എക്സില്‍ കുറിച്ചത്. കിരണ്‍ റാവുവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും താരം വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് ഇപ്പോഴാണ് കണ്ടത്. വാഹ് വാഹ് കിരണ്‍. ഞാന്‍ അത് വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ അച്ഛനും. സംവിധായികയായിട്ടുള്ള അരങ്ങേറ്റത്തിന് ആശംസകള്‍. എനിക്കൊപ്പം എപ്പോഴാണ് വര്‍ക്ക് ചെയ്യുന്നത്? സല്മാന് ഖാന് കുറിച്ചു.
കിരണ്‍ റാവുവിന്റെ സംവിധായികയായുള്ള അരങ്ങേറ്റ സിനിമയാണ് ലാപതാ ലേഡീസ് എന്നാണ് സല്മാന് കുറിച്ചത്. എന്നാല്‍ 2010ല്‍ റിലീസ് ചെയ്ത ധോബി ഗട്ട് ആണ് കിരണിന്റെ ആദ്യ സംവിധാന സംരംഭം. ആമിര്‍ ഖാന് പ്രൊഡക്ഷനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

Related News


'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

