
'94-ാം വയസിലും സംവിധായകൻ'; പ്രശസ്ത ഫിലിംമേക്കർ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു
അനുശോചിച്ച് സിനിമാ ലോകം

ചെന്നൈ: വിഖ്യാത ഫിലിംമേക്കർ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നാഗ് അശ്വിൻ നിർമിച്ച് 'സിങ് ഗീതം' എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനം ചെയ്തത്.
94-ാം വയസിലും ഒരു സിനിമ സംവിധാനം ചെയ്തു എന്നത് സിനിമാ ലോകത്തുനിന്നും പ്രേക്ഷകരിൽ നിന്നും അദ്ദേഹത്തിന് വലിയ രീതിയിലുള്ള പ്രശംസ നേടിക്കൊടുത്തിരുന്നു. വ്യത്യസ്തവും നൂതനവുമായ കഥപറച്ചിൽ രീതികളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായാണ് സിംഗീതം ശ്രീനിവാസ റാവു അറിയപ്പെടുന്നത്.
തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച ‘ആദിത്യ 369’ എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം, ഫാന്റസി-ഫോക്‌ലോര്‍ വിഭാഗത്തിൽ പെട്ട ‘ഭൈരവ ദ്വീപം’, സംഭാഷണങ്ങളില്ലാത്ത ചിത്രമായ ‘പുഷ്പക വിമാനം’ തുടങ്ങി കാലത്തെ അതിജീവിച്ച നിരവധി ക്ലാസിക് സിനിമകൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി അറുപതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
തെലുങ്ക് സിനിമയ്ക്ക് പുറമെ കന്നഡ, ഹിന്ദി ചലച്ചിത്രരംഗത്തും സജീവമായി പ്രവർത്തിച്ച സിംഗീതം, വ്യത്യസ്തമായ പ്രമേയങ്ങളും ആഖ്യാനശൈലികളും ഒരേപോലെ കൈകാര്യം ചെയ്യുന്നതിൽ മികവ് തെളിയിച്ചിരുന്നു. 1931 സെപ്റ്റംബർ 21-ന് ആന്ധ്രാ പ്രദേശിലെ ഗുഡൂരിൽ ജനിച്ച സിംഗീതം, പ്രശസ്ത ചലച്ചിത്രകാരൻ എൽവി പ്രസാദിന്റെ സഹായിയായാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ദേശീയ ചലച്ചിത്ര പുരസ്കാരം, നന്ദി അവാർഡുകൾ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ അവാർഡുകൾ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കമൽ ഹാസൻ, രാജമൗലി, ജൂനിയർ എൻടിആർ, രവി തേജ ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Veteran Filmmaker Singeetham Srinivasa Rao dies at 94.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





