
'കോവിഡും ഡെങ്കുവും ഒന്നിച്ചുവന്നിട്ടും ഷൂട്ടിങ്ങിനുപോയി, അവന് ചെറുപ്പമല്ലേ': സല്മാന് ഖാന്
ശുഭ്മാന്‍ ഗില്ലിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിന് ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍

കോവിഡും ഡെങ്കി പനിയും ഒന്നിച്ചു വന്ന സമയത്ത് താന്‍ ഷൂട്ടിങ്ങിന് പോയിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്. ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിന് ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
പുതിയ ചിത്രം ടൈഗര്‍ 3 പ്രമോഷന്റെ ഭാഗമായി ഇന്നലെ നടന്ന ഇന്ത്യ- പാക് മത്സരത്തിന്റെ കമന്ററിയുടെ ഭാഗമായിരുന്നു സല്മാന്. അതിനിടെയാണ് രോഗബാധിതനായിരുന്ന കാലത്തേക്കുറിച്ച് താരം പറഞ്ഞത്. ശുഭ്മാന്‍ കളിത്തണം. ഞാന്‍ കിസി കാ ഭായ് കിസി കി ജാന്‍ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത് കോവിഡും ഡെങ്കുവും ബാധിച്ചിരിക്കുമ്പോഴാണ്. ശുഭ്മാന്‍ ചെറുപ്പമാണ്. കളിക്കാനാവുമെന്നാണ് ഞാന്‍ കരുതുന്നത്.- സല്മാന് പറഞ്ഞു.
ഡെങ്കു ബാധിതനായതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന് ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. പാകിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെയാണ് താരം ടീമിലേക്ക് തിരിച്ചെത്തിയത്. ഇന്നലെ ഇറങ്ങിയ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ 16 റണ്‍സാണ് നേടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
