
'ചൈ' ടാറ്റു നീക്കം ചെയ്‌ത് സമാന്ത; ചിത്രങ്ങൾ വൈറൽ
പ്രണയത്തിലായിരുന്ന സമയത്ത് മൂന്ന് ടാറ്റുകളായിരുന്നു താരം ചെയ്‌തിരുന്നത്

നാഗചൈതന്യയുടെ പേരിൽ ചെയ്‌ത ചൈ ടാറ്റു നീക്കം ചെയ്‌ത് സമാന്ത റൂത്ത് പ്രഭു. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളിൽ വയറിന്റെ ഭാഗത്തുള്ള ടാറ്റു നീക്കം ചെയ്‌തെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം പ്രണയത്തിലായിരുന്ന സമയത്ത് മൂന്ന് ടാറ്റുകളായിരുന്നു താരം ചെയ്‌തിരുന്നത്.
സമാന്തയുടെ കഴുത്തിന് പിന്നിലായി ചെയ്‌ത (YMC) ടാറ്റു ആയിരുന്നു ആദ്യത്തേത്. തമ്മിൽ കാണാൻ നിമിത്തമായ ആദ്യ സിനിമയുടെ ചുരുക്കപ്പേരാണ് അതെന്നാണ് സോഷ്യൽമീഡിയ കണ്ടുപിടിത്തം. പുരുഷന്റെ വാരിയെല്ലു കൊണ്ടാണ് അവന്റെ പങ്കാളിയ്ക്ക് ജീവൻ നൽകിയത് എന്ന സങ്കൽപത്തിൽ ചൈ എന്ന നാഗചൈതന്യയുടെ ചുരുക്കപ്പേരായിരുന്നു വലത് വശത്തുള്ള വാരിയെല്ലിന് മുകളിലായി താരം ടാറ്റു ചെയ്‌തത്. വിവാഹശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഈ ടാറ്റുവിനെക്കുറിച്ച് സമാന്ത ഒരിക്കൽ പറഞ്ഞിരുന്നു.
‘‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം (ഞാൻ ഇതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ഏക ടാറ്റു ഇപ്പോൾ വെളിപ്പെടുത്തുന്നു. നാഗചൈതന്യ എന്റെ ഭർത്താവാണ് എന്റെ ലോകം).’’–ടാറ്റു ചിത്രം പങ്കുവച്ച് നടി കുറിച്ചു. സമാന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിൾ ടാറ്റുവാണ് മൂന്നാമത്തേത്. പരസ്പരം ഉന്നം വെച്ചിട്ടുള്ള ആരോ മാർക്കുകളാണത്. ഇവരുടെ കൈ തണ്ടയിലാണ് ഇത് പതിപ്പിച്ചിട്ടുള്ളത്. 2017 ലായിരുന്നു സാം-ചൈതന്യ വിവാഹം നടന്നത്. 2021 ലാണ് ഇരുവരും വേർപിരിയുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി തൃശൂരില് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

