'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിർദേശങ്ങൾ അക്കമിട്ട് പറഞ്ഞുകൊണ്ടുള്ളതാണ് സാന്ദ്രയുടെ പോസ്റ്റ്

Sandra Thomas
സാന്ദ്ര തോമസ്Source by : ഫെയ്സ്ബുക്ക്
Last Updated :27 April 2024, 12:01 pm IST

അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിർദേശങ്ങൾ അക്കമിട്ട് പറഞ്ഞുകൊണ്ടുള്ളതാണ് സാന്ദ്രയുടെ പോസ്റ്റ്. ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് താരത്തിന്റെ കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാന്ദ്ര തോമസിന്റെ കുറിപ്പ്

ഈ നാടിനിത്‌ എന്തു പറ്റി

ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല .

5. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.

സ്തോത്രം ഹല്ലേലുയ്യ !

സഭയും മതവും നീണാൾ വാഴട്ടെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now