ഹിന്ദു- മുസ്ലീം പ്രണയം, സിനിമ ചിത്രീകരണം തടഞ്ഞ് സംഘപരിവാർ, ഷൂട്ടിങ് ഉപകരണങ്ങൾ നശിപ്പിച്ചു

പ്രണയം ചിത്രീകരിക്കാൻ അനുവദിക്കില്ല എന്നാരോപിച്ചാണ് ചിത്രീകരണം തടഞ്ഞതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്

ഷൂട്ടിങ്ലൊക്കേഷനിൽ അതിക്രമിച്ചു കയറിയ സംഘപരിവാർ/ ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 8:42 am IST

പാലക്കാട്; ഹിന്ദു- മുസ്ലീം പ്രണയം പ്രമേയമാക്കിയതിന് സിനിമ ചിത്രീകരണം തടഞ്ഞ് സംഘപരിവാർ പ്രവർത്തകർ. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.  പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിക്കാൻ അനുവദിക്കില്ല എന്നാരോപിച്ചാണ് ഷൂട്ടിങ് തടഞ്ഞതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 

ഹിന്ദു- മുസ്ലീം പ്രണയം ഇതിവൃത്തമാക്കിയാണ് ചിത്രം. സിനിമ ഷൂട്ട് ചെയ്യുവാൻ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. ചിത്രീകരണ സമയത്ത് സംഘപരിവാർ പ്രവർത്തകർ എത്തുകയും ഷൂട്ട് ചെയ്യാൻ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. തീവ്രവാദികൾ എന്നാരോപിച്ചാണ് സംഘപരിവാർ പ്രവർത്തകർ ആക്രമം അഴിച്ചുവിട്ടതെന്നും ആരോപിച്ചു. 

അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും ലീഗിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം പൊലീസ് പൊലീസ് സ്ഥലത്തെത്തി ഷൂട്ടിംഗ് മറ്റൊരിടത്തേക്കു മാറ്റിയിരിക്കുകയാണിപ്പോൾ.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now