'ഹാപ്പി റിലേഷന്‍ഷിപ്പിലാണ്, ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല'; പ്രണയം വെളിപ്പെടുത്തി സാനിയ

സെല്‍ഫ് റെസ്പെക്ട് കളഞ്ഞു ബന്ധങ്ങളില്‍ കുടുങ്ങരുത്

Saniya Iyappan
Saniya Iyappan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :14 ജൂലൈ 2026, 1:23 pm IST

പ്രണയം തുറന്ന് പറഞ്ഞ് യുവനടി സാനിയ അയ്യപ്പന്‍. മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ. സോഷ്യല്‍ മീഡിയയിലും താരമാണ് സാനിയ. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സാനിയയുടെ നൃത്തത്തിനും ആരാധകരുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ റിലേഷന്‍ഷിപ്പിലാണെന്ന് സാനിയ തുറന്ന് പറഞ്ഞിരിക്കുന്നത്.

''കൂട്ടുകാരിയുടെ വിവാഹം അറിയിച്ചപ്പോഴാണ് എനിക്കും വിവാഹപ്രായമായി എന്ന ചിന്ത വന്നത്. അമ്മയോടു പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ മക്കളും ആയി എന്ന് ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍ ആണെങ്കിലും ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല'' എന്നാണ് സാനിയ പറയുന്നത്. പ്രണയിക്കുന്നവര്‍ക്കായൊരു ഉപദേശവും സാനിയ നല്‍കുന്നുണ്ട്.

''റിലേഷന്‍ഷിപ്പില്‍ ഉള്ള എല്ലാവരോടും പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. സെല്‍ഫ് റെസ്പെക്ട് കളഞ്ഞു ബന്ധങ്ങളില്‍ കുടുങ്ങരുത്. നമ്മുടെ ബന്ധം ടോക്സിക് ആണെന്ന് ചുറ്റുമുള്ളവരെല്ലാം പറയുന്നുണ്ടെങ്കില്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുക'' എന്നാണ് സാനിയ പറയുന്നത്. ജോജു ജോര്‍ജ് നായകനായ വരവ് ആണ് സാനിയയുടെ പുതിയ ചിത്രം. ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തെക്കുറിച്ചും അഭിമുഖത്തില്‍ സാനിയ സംസാരിക്കുന്നുണ്ട്.

''പക്വതയുള്ള കഥാപാത്രമാണ് ഈ ചിത്രത്തില്‍. അര്‍ജുന്‍ അശോകനും ജോജു ചേട്ടനും ഉണ്ട്. ഷാജി കൈലാസ് ആണ് സംവിധായകന്‍ എന്ന് കേട്ടപ്പോള്‍ ഉച്ചത്തില്‍ വഴക്ക് പറയുമോ എന്ന സംശയം തോന്നി. അത്തരം ദുരനുഭവങ്ങള്‍ ചില സെറ്റുകളില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഭയന്നതു പോലെ ഒന്നുമായിരുന്നില്ല. ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു തരുന്ന, തിരുത്തുന്ന സംവിധായകന്‍'' എന്നാണ് സാനിയ പറയുന്നത്.

''ജോജു ചേട്ടന്‍ ആണെങ്കില്‍ ഓരോ സീനും കഴിയുമ്പോള്‍ നമ്മളോട് ചോദിക്കും ഓക്കെ അല്ലേ? കോ ആക്ടര്‍ക്കും നല്‍കുന്ന അംഗീകാരം, നമ്മളിലുള്ള വിശ്വാസം അതാണ്. അതാണ് എന്നെ ജോജു ചേട്ടന്റെ ഫാന്‍ ആക്കി മാറ്റിയത്'' എന്നും സാനിയ പറയുന്നു. അടുത്തിടെ കല്യാണി മ്യൂസിക് വിഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാനും സാനിയയ്ക്ക് സാധിച്ചിരുന്നു.

News Now

Summary

Saniya Iyappan reveals she is in a happy relationship. But not planning to get married soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics