പുറത്തിറങ്ങുമ്പോള്‍ ആരെങ്കിലും വന്ന് എന്നെ അടിക്കണമെന്നാണ് ജൂഡേട്ടന്‍ ആഗ്രഹിച്ചത്: ആശിഷ് ജോ ആന്റണി

വിസ്മയയോളം തന്നെ ആശിഷിന്റെ വില്ലന്‍ കഥാപാത്രവും കയ്യടി നേടുന്നുണ്ട്.

Ashish Joe Antony, Jude Anthany
Ashish Joe Antony, Jude Anthany
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :14 ഓഗസ്റ്റ് 2026, 2:19 pm IST

തുടക്കത്തിലൂടെ തുടങ്ങിയത് വിസ്മയ മോഹന്‍ലാല്‍ മാത്രമല്ല. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും തുടക്കത്തിലൂടെ വരവറിയിച്ചിരിക്കുകയാണ്. വിസ്മയയോളം തന്നെ ആശിഷിന്റെ വില്ലന്‍ കഥാപാത്രവും കയ്യടി നേടുന്നുണ്ട്. തുടക്കത്തിലെ സര്‍പ്രൈസ് പാക്കേജായിരുന്നു ആശിഷ് ജോയുടെ പ്രകടനമെന്നാണ് സിനിമ കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആശിഷ് തുടക്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

''തുടക്കത്തിന്റെ സെറ്റില്‍ എത്തിയപ്പോല്‍ എനിക്കൊരു പരിചയക്കുറവും തോന്നിയിരുന്നില്ല. കാരണം അതിലുള്ള എല്ലാവരേയും കുഞ്ഞുന്നാള്‍ തൊട്ടേ പരിചയം ഉള്ളവരായിരുന്നു. ഒരു കുടുംബം വൈബ് തന്നെയാണ് സെറ്റില്‍ നിന്നും കിട്ടിയത്. പിന്നെ എന്റെ അഭിനയം കണ്ടിട്ട് അച്ഛന്റെ പ്രതികരണം എങ്ങനെയായിരികക്ും എന്നൊരു ചെറിയ ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഷൂട്ടിങ്ങിന്റെ സമയത്ത് അച്ഛന്‍ അഭിനയം കണ്ടിട്ട് കൊള്ളാം, ഗംഭീരമായി എന്നൊന്നും പറഞ്ഞിരുന്നില്ല. ആ ഫ്‌ളോ കളയണ്ട എന്ന് കരുതിയിട്ടായിരുന്നു'' ആശിഷ് ജോ പറയുന്നു.

സംവിധായകന്‍ ജൂഡ് ആന്തണിയുടെ പ്രതികരണത്തെക്കുറിച്ചും ആശിഷ് സംസാരിക്കുന്നുണ്ട്. ''ജൂഡേട്ടനും അങ്ങനെ തന്നെയാണ്. സെറ്റില്‍ ഭയങ്കരമായിട്ട് ഒന്നും പറയില്ല. ഗുഡ്, നല്ല ഷോട്ടായിരുന്നു, ഇനി അടുത്തതിലേക്ക് പോകാം എന്നാണ്. അവസാനം ആണ് അവര്‍ പറയുന്നത്. നന്നായിരുന്നുവെന്ന് അപ്പയും അവസാനം പറഞ്ഞു. അതായിരുന്നു എനിക്ക് ഏറ്റവും സന്തോഷം നല്‍കിയത്'' എന്നാണ് ആശിഷ് പറയുന്നത്.

ചിത്രം കണ്ട ശേഷമുള്ള മോഹന്‍ലാലിന്റെ പ്രതികരണവും ആശിഷ് പങ്കുവെക്കുന്നുണ്ട്. പുറത്തിറങ്ങുമ്പോള്‍ ക്ലീന്‍ ഷേവ് ചെയ്ത് നടന്നോ എന്നാണ് പറഞ്ഞത്. ഇഷ്ടമായെന്ന് പറഞ്ഞുവെന്നും ആശിഷ് പറയുന്നു.''ജൂഡേട്ടന്‍ പറഞ്ഞത്, പുറത്തിറങ്ങുമ്പോല്‍ നിന്നെ ആരെങ്കിലും വന്ന് അടിക്കണം എന്നാണ് എന്റെ ആഗ്രഹം എന്ന്'' എന്നും ആശിഷ് പറയുന്നുണ്ട്.

തുടക്കത്തിലാണ് മുഴുനീള വേഷത്തില്‍ ആദ്യമായി അഭിനയിക്കുന്നതെങ്കിലും മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ ഒരു സീനില്‍ ആശിഷ് അഭിനയിച്ചിരുന്നു. അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് തുടക്കം. വിസ്മയ മോഹന്‍ലാല്‍ തുടക്കം ഗംഭീരമാക്കിയെന്നാണ് ബോക്‌സ് ഓഫീസ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

News Now

Summary

Ashish Jo Antony shares thudakkam memories. recalls what Jude Anthany said after watching the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates