
News Now
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
ബംഗളൂരു: പ്രശസ്ത നടികളായ സഞ്ജന ഗല്റാണി, രാഗിണി ദ്വിവേദി എന്നിവര് മയക്കുമരുന്ന് ഉപയോഗിച്ചതായി സെന്ററല് ഫോറന്സിക് സയന്സ് ലാബോറട്ടറി (സിഎസ്എഫ്എല്) സ്ഥീരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടയച്ചിരുന്നു. കേസില് ഇവന്റ് മാനേജര് വീരേന് ഖന്ന, മുന്മന്ത്രിയുടെ മകനും നടന് വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. വലിയ വാര്ത്തയായതിന് പിന്നാലെ മയക്കുമരുന്ന് ഉപയോഗം നിഷേധിച്ച് ഇവര് രംഗത്തുവന്നിരുന്നു.
നടിമാര്ക്കൊപ്പം വീരേന് ഖന്ന, രാഹുല് ടോന്സ്, ഇവന്റ് മാനേജര്മാര് എന്നിവര്മാര് മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. കേസ് അന്വേഷിക്കുന്ന സിറ്റി ക്രൈംബ്രാഞ്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി പ്രതികളുടെ മുടികള് പരിശോധനയ്ക്ക് അയച്ചിരുന്നു. ആദ്യം ലാബ് ഇത് നിരസിച്ചിരുന്നു. അടുത്തിടെ വീണ്ടും അത് നല്കിയിരുന്നു. പരിശോധനാഫലം വേഗത്തില് നല്കാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
9 മാസങ്ങള്ക്ക് മുന്പ് നഖങ്ങളുടെയും മൂത്രത്തിന്റെയും സാമ്പിളുകള് പരിശോധയ്ക്ക് അയച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില് മുടി പരിശോധയ്ക്ക് അയച്ചത്. മുടി പരിശോധനയില് മയക്കുമരുന്ന് ഉപയോഗിച്ചാല് അതിന്റെ അംശം ഒരുവര്ഷം വരെ ശരീരത്തിലുണ്ടാകും. എന്നാല് രക്തവും മൂത്രവും 48 മണിക്കൂറിനുള്ളില് പരിശോധിച്ചാല് മാത്രമെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താവൂ. ഉദ്യോഗസ്ഥര് കേസ് അന്വേഷണ റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


