
'ആംഗിള്‍ ഒന്ന് മാറിയാല്‍ റീച്ച് കൂടും, ഈ ചിത്രം കണ്ടാലത് മനസിലാകും'; മറുപടിയുമായി സനൂജ സോമനാഥ്
പാലക്കാട് ഒരു ഉദ്ഘാടനത്തില്‍ നിന്നുള്ള സനൂജയുടെ ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്കും ബോഡി ഷെയ്മിങ്ങിനും മറുപടി നല്കി നടി സനൂജ സോമനാഥ്. അടുത്തിടെ പാലക്കാട് ഒരു ഉദ്ഘാടനത്തില്‍ നിന്നുള്ള സനൂജയുടെ ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു. അതിന്റെ പേരില്‍ സനൂജയ്ക്ക് കടുത്ത ബോഡി ഷെയ്മിങും നേരിടേണ്ടി വന്നു. തന്റെ എഡിറ്റ് ചെയ്യാത്ത ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു സനൂജയുടെ പ്രതികരണം.
പിന്നെ ഞാന്‍ നല്ല വണ്ണം ഉണ്ട് അത് കൊണ്ടു മാത്രം ഈ വസ്ത്രം ധരിക്കരുതായിരുന്നു എന്ന് പറയാനാകില്ലെന്നാണ് താരം പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റീച്ചിന് വേണ്ടി കാമറ ആംഗിളുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും സനൂജ സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
ഇതൊരു എഡിറ്റ് ചെയ്യാത്ത ആണ്. അത് കാണുന്നവര്‍ക്ക് മനസ്സിലാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ ഫോട്ടോയും വിഡിയോയും എങ്ങനെയാണ് നമ്മളെ കാണിക്കുന്നത് എന്നത് പല കാര്യങ്ങള്‍ ആശ്രയിച്ചിരിക്കും.
അന്ന് ഉദ്ഘാടന ദിവസം എന്റെ വീഡിയോ പല ഇടങ്ങളിലും സര്‍ക്കുലേറ്റ് ആയിരുന്നു. അത് എടുത്ത ഓണ്‍ലൈന്‍ ചാനലുകള്‍ ഓരോ ആംഗിളിലും വന്നു എടുക്കും. ഒരേ ആളെ പല ആംഗിളില്‍ നിന്ന് എടുക്കുമ്പോള്‍ പല രീതിയിലായി കാണാം. ചില ആംഗിളുകള്‍ നമുക്ക് കൂടുതല്‍ ഭംഗിയായിരിക്കും, ചിലത് മോശവും. ഇവിടെ ഭംഗിയായി കണ്ട കുറച്ച് വിഡിയോസ് ഉണ്ടായിരുന്നു. പക്ഷെ അതിനൊന്നും വലിയ വ്യൂസ് വന്നില്ല റീച്ച് വന്നില്ല..പക്ഷേ ഒന്ന് ആംഗിള്‍ മാറിയപ്പോളോ.
പിന്നെ ഞാന്‍ നല്ല വണ്ണം ഉണ്ട് അത് കൊണ്ടു മാത്രം ''ഈ വസ്ത്രം ധരിക്കരുതായിരുന്നു'' എന്ന് പറയാനാകില്ല. ഞാന്‍ അന്ന് ധരിച്ചിരുന്നതും ഇതേ വസ്ത്രമാണ്. അവസാനം അത് നമ്മുടെ ഇഷ്ടവും കംഫര്‍ട്ടും തന്നെയാണ്. അതുപോലെ, ഞാന്‍ സ്വയം ഫോട്ടോ എടുക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍, എന്റെ ഏറ്റവും നല്ല ആംഗിള്‍ നോക്കിയാണ് എടുക്കുക.
എന്റെ മോശം ആംഗിളില്‍ നിന്ന് എടുക്കാന്‍ ഞാന്‍ സ്വയം തിരഞ്ഞെടുക്കില്ല. അത് ഞാന്‍ മാത്രം അല്ല, എല്ലാവര്ക്കും അങ്ങനെ ഒക്കെ ഉണ്ടാകാം - ചിലര്‍ക്കു ലെഫ്റ്റ് ആംഗിള്‍ നന്നായിരിക്കും, ചിലര്‍ക്കു റൈറ്റ്. നമ്മളെ ഏറ്റവും കോണ്‍ഫിഡന്റായി തോന്നിക്കുന്ന ആംഗിള്‍ തിരഞ്ഞെടുക്കാന്‍ ആവും എല്ലാവരും ശ്രമിക്കാറുള്ളത് ലെ.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Sanuja Somanath replies to social media criticism over her look at Palakkad inaguration.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




