'വിവിയന്‍ റിച്ചാര്‍ഡ്‌സ് ആണ് നിന്റെ അച്ഛന്‍'; ഞാന്‍ തന്നെയാണ് ആ സത്യം മകളോട് പറഞ്ഞത്: നീന ഗുപ്ത

'പലവട്ടം അവളോട് ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. കാരണം കുട്ടിക്കാലത്ത് അവള്‍ക്കൊപ്പം അവളുടെ അച്ഛനുണ്ടായിരുന്നില്ല.'

Neena Gupta and Masaba Gupta
Neena Gupta and Masaba Gupta
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :26 സെപ്റ്റംബർ 2026, 7:29 pm IST

മകളെ ഒറ്റയ്ക്ക് വളര്‍ത്തിയതിനെക്കുറിച്ച് നടി നീന ഗുപ്ത പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനറും നടിയുമായ മസാബ ഗുപ്തയാണ് നീനയുടെ മകള്‍. വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് ആണ് മസാബയുടെ അച്ഛന്‍. അച്ഛന്‍ അരികിലില്ലാതെയാണ് മസാബ വളര്‍ന്നത്. അച്ഛനെക്കുറിച്ച് മകളുമായി സംസാരിച്ചതിനെക്കുറിച്ചുള്ള നീനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അച്ഛന്‍ അരികിലില്ലാതെ വളരേണ്ടി വന്നതിന് മകളോട് താന്‍ പലവട്ടം മാപ്പ് പറഞ്ഞിട്ടുണ്ടെന്നാണ് നീന ഗുപ്ത പറയുന്നത്. ''ഞാന്‍ അവളോട് സത്യസന്ധമായിട്ടാണ് സംസാരിക്കാറുള്ളത്. പലവട്ടം അവളോട് ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. കാരണം കുട്ടിക്കാലത്ത് അവള്‍ക്കൊപ്പം അവളുടെ അച്ഛനുണ്ടായിരുന്നില്ല. അത് എന്റെ തെറ്റാണ്. എന്നാല്‍ അവള്‍ എന്നെ മനസിലാക്കി. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കും. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നമ്മളോട് ചില കാര്യങ്ങള്‍ പറയും. പക്ഷെ നമ്മളത് കേള്‍ക്കില്ല. അത് മനസിലാക്കാനുള്ള അറിവ് പിന്നീടാണ് ലഭിക്കുക'' എന്നാണ് നീന പറയുന്നത്.

തന്റെ അച്ഛനെക്കുറിച്ചുള്ള സത്യം മകള്‍ തന്നില്‍ നിന്നു തന്നെ അറിയണമെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും നീന ഗുപ്ത പറയുന്നു. വളരെ പതിയെയാണ് മകളുമായി ആ സംസാരം നടത്തിയത്. അവളുടെ ഓരോ ചോദ്യത്തിനും താന്‍ മറുപടി നല്‍കി. അത് മനസിലാക്കാനുള്ള പ്രായമെത്തിയ ശേഷമാണ് മകളോട് അച്ഛനെക്കുറിച്ച് താന്‍ സംസാരിച്ചതെന്നും നീന പറയുന്നു.

''അവള്‍ക്ക് അച്ഛനോട് സ്‌നേഹമുണ്ടാകണമെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും അവള്‍ വളര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുത്തു. സത്യം പറഞ്ഞതിനാല്‍ അവള്‍ക്ക് എന്നോട് അനിഷ്ടമുണ്ടായിരുന്നില്ല. പുറമെ നിന്ന് കേള്‍ക്കുന്നതിലും നല്ലത് ഞാന്‍ തന്നെ അവളോട് സത്യം പറയുന്നതാകും എന്ന് എനിക്ക് തോന്നി. ഞാന്‍ ചെയ്തതില്‍ ഏറ്റവും നല്ല കാര്യമായിരുന്നു അത്'' എന്നും നീന ഗുപ്ത പറയുന്നു.

News Now

Summary

Neena Gupta on speaking the truth about her father to Masab Gupta.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics