
തെരുവോരത്തുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് സാറ അലി ഖാന്‍; പ്രശംസിച്ച് ആരാധകര്‍; വിഡിയോ വൈറല്‍
ക്ഷേത്രത്തിനു പുറത്തെ തെരുവില്‍ ഇരിക്കുന്നവര്‍ക്ക് മധുരം വിതരണം ചെയ്യുകയായിരുന്നു

ബോളിവുഡിലെ ഇഷ്ട നായികയാണ് സാറ അലി ഖാന്‍. കഴിഞ്ഞ ദിവസം താരം ജുഹുവിലെ ശനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അതിനു പിന്നാലെ ക്ഷേത്രത്തിനു പുറത്തെ തെരുവില്‍ ഇരിക്കുന്നവര്‍ക്ക് മധുരം വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
WHAT TO READ NEXT

മകന്റെ പേര് കയ്യില്‍ പച്ചകുത്തി നടന് വിക്രാന്ത് മാസി
ബ്ലോക് പാന്റും ഓറഞ്ച് ടോപ്പും അണിഞ്ഞ് പ്ലാസ്റ്റിക് കിറ്റും കയ്യില്‍ പിടിച്ച് മധുരപലഹാരത്തിന്റെ പാക്കറ്റ് വിതരണം ചെയ്യുന്ന സാറ അലി ഖാനെയാണ് വിഡിയോയില്‍ കാണുന്നത്. റോഡ് സൈഡില്‍ ഇരിക്കുന്നവര്‍ക്ക് പാക്കറ്റ് നല്‍കിയതിനു ശേഷം താരം കാറിന് അടുത്തേക്ക് നടന്നു പോകുന്നതും കാണാം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് സാറയുടെ വിഡിയോ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വളരെ നല്ല പെരുമാറ്റമാണ് ഇതെന്നാണ് ആരാധകരുടെ കമന്റുകള്‍. താരം നല്ല മനസിന് ഉടമയാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്. അടുത്തിയെയാണ് സാറ അലി ഖാന്‍ നായികയായി എത്തിയ മര്‍ഡര്‍ മുബാരഖ്, എ വതന്‍ മേരെ വതന്‍ എന്നീ ചിത്രങ്ങള്‍ ആരാധകരിലേക്ക് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





