അന്‍സിബയുടേത് ഉള്‍ബോധ്യത്തോടെയുള്ള സംസാരം, താരങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ മാറണം: ശാരദക്കുട്ടി

വ്യക്തി വൈരാഗ്യമോ പരപുച്ഛമോ ഇല്ലാതെ തന്നെ അതൊക്കെ ധാരാളമുള്ള വ്യക്തികളെ നേരിടുക ചെറിയ കാര്യമല്ല

Ansiba, Saradakutty
Ansiba, Saradakutty
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :22 ജൂൺ 2026, 1:12 pm IST

അമ്മയിലെ കൂട്ടരാജിയ്ക്ക് പിന്നാലെ നടി അന്‍സിബയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. കൃത്യമായ രാഷ്ട്രീയബോധ്യമുള്ള ആവശ്യങ്ങളാണ് അന്‍സിബ ഉന്നയിക്കുന്നതെന്നാണ് ശാരദക്കുട്ടി പറഞ്ഞത്. നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് അന്‍സിബയില്‍ കണ്ടതെന്നും അവര്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം. താരങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടുന്ന ഇന്നത്തെ അവസ്ഥ മാറണം. അതിന് അന്തസ്സോടെ സംസാരിക്കാനും നയിക്കാനും കഴിവുള്ളവര്‍ അതിന്റെ തലപ്പത്തു വരണമെന്നും അവര്‍ പറഞ്ഞു. ശാരദക്കുട്ടിയുടെ വാക്കുകളിലേക്ക്:

ആവേശമില്ലാതെ, കൃത്യതയോടെ, വ്യക്തമായിട്ടാണ് അന്‍സിബ സംസാരിക്കുന്നത്. നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് അന്‍സിബയില്‍ കണ്ടത്. തുടങ്ങേണ്ടതെവിടെ എന്നും അവസാനിപ്പിക്കേണ്ടതെങ്ങനെ എന്നുമുള്ള ഉള്‍ബോധ്യത്തോടെ ഉള്ള സംസാരം.

വ്യക്തി വൈരാഗ്യമോ പരപുച്ഛമോ ഇല്ലാതെ തന്നെ അതൊക്കെ ധാരാളമുള്ള വ്യക്തികളെ നേരിടുക ചെറിയ കാര്യമല്ല. ജഗതിയുടെ പാട്ടില്‍ പറയുന്നുതു പോലെ 'ഇളകിക്കുണുങ്ങിക്കുഴഞ്ഞുമറിയാതെ' തന്നെ സംസാരിക്കുന്നു.

കൃത്യമായ രാഷ്ട്രീയബോധ്യമുള്ള ആവശ്യങ്ങളാണവര്‍ ഉന്നയിക്കുന്നത്. അമ്മയിലെ പ്രശ്നങ്ങളെന്തായിരുന്നാലും ശരി അന്തസ്സോടെ സംസാരിക്കാനും നയിക്കാനും കഴിവുള്ളവര്‍ അതിന്റെ തലപ്പത്തു വരട്ടെ.

താരങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടുന്ന ഇന്നത്തെ അവസ്ഥ മാറണം. അതിന്, ഒരു സിനിമയുടെ പേരില്‍ പോലും അറിയപ്പെടാതെ, ലക്കും ലഗാനുമില്ലാതെ സംസാരിച്ച് ആളാകാന്‍ നോക്കുന്നവരെ അകറ്റി നിര്‍ത്തണം.

News Now

Summary

Saradakutty praises Ansiba. Says there should be peolpe with leadeship skills at the top of AMMA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates