ബെന്നി ബ്ലാങ്കോയോട് 'യെസ്' പറഞ്ഞ് സെലീന ഗോമസ്; വിരലിൽ വിവാഹമോതിരവുമായി താരസുന്ദരി

കയ്യില്‍ വിവാഹമോതിരം അണിഞ്ഞു നില്‍ക്കുന്ന ചിത്രത്തിനൊപ്പം താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്

Selena Gomez
സെലീന ​ഗോമസും ബെന്നിയും ഇൻസ്റ്റ​ഗ്രാം
Edited by :Manju
Last Updated :12 ഡിസംബർ 2024, 1:40 pm IST

അമേരിക്കന്‍ പോപ് സ്റ്റാറും നടിയുമായ സെലീന ഗോമസ് വിവാഹിതയാവുന്നു. കാമുകന്‍ ബെന്നി ബ്ലാങ്കോയെ ആണ് താരം വിവാഹം കഴിക്കുന്നത്. കയ്യില്‍ വിവാഹമോതിരം അണിഞ്ഞു നില്‍ക്കുന്ന ചിത്രത്തിനൊപ്പം താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

എന്റെ എന്നന്നേക്കും ഇവിടെ ആരംഭിക്കുന്നു.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. സോളിറ്റയര്‍ ഡയമണ്ടിലുണ്ട് മനോഹരമായ മോതിരമാണ് താരത്തിന്റെ വിരലില്‍ കാണുന്നത്. പിന്നാലെ രസകരമായ കമന്റുമായി ബെന്നിയും പോസ്റ്റിന് താഴെ എത്തി. അതെന്റെ ഭാര്യയാണ് എന്നാണ് ബെന്നി കമന്റില്‍ കുറിച്ചത്.

ആരാധകരെ ആവേശത്തിലാക്കുകയാണ് താരത്തിന്റെ വിവാഹ വാര്‍ത്ത. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തുന്നത്. 2003ലാണ് സെലീനയും ബെന്നിയും പ്രണയം സ്ഥിരീകരിച്ചത്. ആറു മാസത്തെ ഡേറ്റിങ്ങിന് ശേഷമാണ് ഇവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now