
'എന്നെ മുന്നോട്ട് നയിക്കുന്നത് നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ്'; നന്ദി പറഞ്ഞ് മമ്മൂട്ടി
നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു

ജന്മദിനാശംസകൾ അറിയിച്ച എല്ലാവരോടും നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മമ്മൂക്ക നന്ദി അറിയിച്ചത്. ആരാധകരുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മമ്മൂട്ടി കുറിച്ചു.
"നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു, ഹൃദയംഗമമായ നന്ദി പറയുന്നു. വർഷങ്ങളായി നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി".- മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആയിരുന്നു തിങ്കളാഴ്ച. സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ ലോകത്തെ പ്രമുഖരും ആരാധകരും മമ്മൂട്ടിക്ക് ആശംസ അറിയിച്ചു. 'മേള', 'പദയാത്ര', 'ഓം' തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ലൈൻ അപ്പിലുള്ളത്. മമ്മൂട്ടി, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം'.
ബർമ കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. ‘അമരൻ’ എന്ന ഹിറ്റിനു ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.
WHAT TO READ NEXT

ഷാജി കൈലാസ്- ജോജു ജോർജ് ചിത്രം ‘വരവ്’ ഒടിടിയിലേക്ക്; എവിടെ കാണാം
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Mammootty thank you note for his fans.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


