'ആ പാട്ടു കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ മാതാപിതാക്കളെക്കുറിച്ച് ഓര്‍ക്കും, ഒരുപാട് മിസ് ചെയ്യുന്നുണ്ട്': ഷാരുഖ് ഖാന്‍
തന്റെ കുട്ടിക്കാലം മനോഹരമായിരുന്നെന്നും മാതാപിതാക്കളെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും ഷാരുഖ് കുറിച്ചു
രണ്ട് സൂപ്പര്‍ഹിറ്റുകളാണ് ഈ വര്‍ഷം ഷാരുഖ് ഖാന്റെ പേരിലുള്ളത്. പത്താനും ജവാനും വന്‍ വിജയമായതിനു പിന്നാലെ ഡുങ്കിയും റിലീസിന് എത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. നികലേ താ കഭി ഹം ഗര്‍ സേ എന്ന ഗാനത്തേക്കുറിച്ച് ഷാരുഖ് ഖാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഈ പാട്ട് തന്നെ മാതാപിതാക്കളെ ഓര്‍മിപ്പിച്ചു എന്നാണ് ഷാരുഖ് ഖാന്‍ പറഞ്ഞത്.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു താരം. 'സാര്‍, ഈ പാട്ടു കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ കുടുംബത്തെ ഓര്‍മ വരും. ആദ്യം കേട്ടപ്പോള്‍ താങ്കള്‍ക്കും അങ്ങനെ തോന്നിയോ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. തനിക്കും അങ്ങനെ തോന്നി എന്നായിരുന്നു ഷാരുഖിന്റെ മറുപടി. എന്റെ മാതാപിതാക്കളെക്കുറിച്ച് ഞാന്‍ ഓര്‍ത്തു, എന്റെ ഡല്‍ഹി ദിനങ്ങള്‍, സുഹൃത്തുക്കള്‍. വളരെ വൈകാരികമായി എന്നാണ് ഷാരുഖ് കുറിച്ചത്.
Yes it really makes me think about my parentsâ¦my Delhi daysâ¦.friends made and lost in time. Very emotional #Dunki https://t.co/v13BWIn1CE
â Shah Rukh Khan (@iamsrk) December 2, 2023
ഡല്‍ഹി മിസ് ചെയ്യാറുണ്ടോ എന്നും കുട്ടിക്കാലത്തേക്കുറിച്ച് പറയാനുമാണ് ഒരാള്‍ കുറിച്ചത്. താന്‍ ഇപ്പോഴും കുട്ടി തന്നെയാണ് എന്നാണ് താരം തമാശയായി പറഞ്ഞത്. തന്റെ കുട്ടിക്കാലം മനോഹരമായിരുന്നെന്നും മാതാപിതാക്കളെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും ഷാരുഖ് കുറിച്ചു.
മറ്റൊരു ആരാധകന്‍ പറഞ്ഞത് ഈ പാട്ട് കേട്ടതോടെ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു എന്നായിരുന്നു. ഇന്ത്യ മികച്ചതാണെന്നും എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷിച്ച് തീരുമാനമെടുക്കണം എന്നായിരുന്നു ഷാരുഖിന്റെ ഉപദേശം. ചില സമയങ്ങളില്‍ രാജ്യത്തിന്റെ പുറത്തുപോയി ജോലി ചെയ്യേണ്ടതായി വരുമെന്നും താരം കുറിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


