സ്വർണ നാണയത്തിൽ കിങ് ഖാൻ; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം

ഓ​ഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും

GOLD COIN
ഷാരൂഖ് ഖാന്റെ പേരിൽ സ്വർണ നാണയം പുറത്തിറക്കി
Last Updated :25 July 2024, 8:27 am IST

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. താരത്തിന്റെ പേരിൽ മ്യൂസിയം സ്വർണ നാണയങ്ങൾ പുറത്തിറക്കി. ഓ​ഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ​ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണ് പാരീസ് ഗ്രെവിൻ മ്യൂസിയം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന 'കിങ്' ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now