
1000 കോടി കടന്ന് കളക്ഷൻ, പ്രദർശനം 50 ദിവസം പൂർത്തിയാക്കി പത്താൻ
ബോക്‌സ്ഓഫീസ് തകർത്ത ചിത്രം 1000 കോടിലയിലധികം കളക്ഷൻ ഇതുവരെ നേടി

മുംബൈ: റിലീസ് ആകുന്നതിന് മുൻപ് തന്നെ ചർച്ചയായ ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായ പത്താൻ. ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 500 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രം ഇപ്പോൾ ആഗോളതലത്തിൽ തിയേറ്ററുകളിലെ പ്രദർശനം 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ബോക്‌സ്ഓഫീസ് തകർത്ത ചിത്രം 1000 കോടിലയിലധികം കളക്ഷൻ ഇതുവരെ നേടി. ജനുവരി 25 നായിരുന്നു ചിത്രത്തിന്റെ റിലീസ്.
തിയേറ്ററുകളിൽ ചിത്രം 50 ദിവസം പിന്നിട്ടതിന്റെ സന്തോഷം വൈആർഎഫ് വിതരണ കമ്പനിയുടെ വൈസ് പ്രസിഡന്റ് റോഹൻ മൽഹോത്ര പങ്കുവെച്ചു. 'പത്താൻ' തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മുമ്പോരിക്കലുമില്ലാത്ത തരത്തിലുള്ള പിന്തുണയാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇത് പത്താനെ പിന്തിണയ്ക്കാൻ ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
#Pathaan celebrates 50 glorious days in theatres Keep the love coming
â Yash Raj Films (@yrf) March 15, 2023
Book your tickets now - https://t.co/SD17p6wBSa | https://t.co/VkhFng5XLL
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/EsmowoZGWX
സൽമാൻ ഖാൻ ചിത്രം 'ഏക് ദാ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', ഹൃത്വിക് റോഷൻ ചിത്രം 'വാർ' എന്നീ ചിത്രങ്ങൾക്ക് ശേഷം ആദിത്യ ചോപ്രയുടെ സ്‌പൈ യൂണിവേഴ്സ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് പത്താൻ.
നാല് വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുക്കോൺ ആണ് നായിക. ജോൺ ഏബ്രഹാം,
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Related News


ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
