
കിങ് ഖാന് 57ാം പിറന്നാൾ; ത്രസിപ്പിച്ച് പത്താൻ ടീസർ, ആവേശത്തിൽ ആരാധകർ
കിടിലൻ ആക്ഷൻ രംഗങ്ങളോടെയാണ് ടീസർ
ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് ഷാരുഖ് ഖാൻ. പത്താനിലൂടെ വമ്പൻ തിരിച്ചുവരവിനാണ് താരം ഒരുങ്ങുന്നത്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പത്താൻ ടീസർ പുറത്തെത്തിയിരിക്കുകയാണ്. സൂപ്പർതാരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ എത്തിയത്.
പത്താൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളോടെയാണ് ടീസർ. ദീപിക പദുക്കോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാരുഖ് ഖാന്റെയും ജോൺ എബ്രഹമിന്റേയും ഗംഭീര ഫൈറ്റ് സീൻസും ടീസറിലുണ്ട്. സീറ്റ് ബെൽറ്റിട്ടോളൂ, കൊടുങ്കാറ്റ് വരുന്നുണ്ട് എന്ന ഷാരുഖിന്റെ മുന്നറിയിപ്പിലാണ് ടീസർ അവസാനിക്കുന്നത്.
അടുത്ത വർഷം ജനുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുക. യഷ് രാജ് ഫിലിംസിന്റെ 50ാം ചിത്രം എന്ന പ്രത്യേകതയും പത്താനുണ്ട്. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിങ് ഖാനും ദീപികയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. എന്നാൽ ജോൺ എബ്രഹാമുമായി ആദ്യമായാണ് ഷാരുഖ് ഒന്നിക്കുന്നത്. സീറോയുടെ പരാജയത്തിനു ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത സൂപ്പർതാരം നാലു വർഷത്തിനുശേഷമാണ് തിരിച്ചെത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

