
പാട്ടിന് മാത്രം 36 കോടി രൂപ; ഷാരുഖിന്റെ ജവാന് മ്യൂസിക് റൈറ്റ്സ് വിറ്റുപോയത് വന്‍ തുകയ്ക്ക്
ആക്ഷന്‍ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വന്‍ തുകയ്ക്ക് വിറ്റുപോയി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറ്റ്ലിയും ഷാരുഖ് ഖാനും ഒന്നിക്കുന്ന ജവാന്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസിന് എത്തുക. ആക്ഷന്‍ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വന്‍ തുകയ്ക്ക് വിറ്റുപോയി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
മ്യൂസിക് ലേബലായ ടി സീരീസ് 36 കോടി രൂപയ്ക്കാണ് ജവാന്റെ പാട്ടുകളുടെ അവകാശം സ്വന്തമാക്കിയത്. നിരവധി വമ്പന്മാരാണ് ജവാന്റെ പാട്ടുകള്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തിയത്. അവസാനം വന്‍ തുക കൊടുത്ത് ടി സീരീസ് ഇതില്‍ വിജയിക്കുകയായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
പത്താന്റെ വന്‍ വിജയത്തിനു ശേഷം ഷാരുഖ് ഖാന്റേതായി പുറത്തുവരുന്ന ചിത്രമാണ് ഇത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ വിജയ് അതിഥി വേഷത്തിലും എത്തുന്നുണ്ട്. സെപ്റ്റംബര്‍ ഏഴിനാണ് ജവാന് റിലീസ് ചെയ്യുക.
ഈ വാർത്ത കൂടി വായിക്കൂ
ക്ലിൻ കാര കൊനിഡേല; രാംചരണിന്റെ രാജകുമാരിക്ക് പേരിട്ടു; അംബാനി കുടുംബം സമ്മാനിച്ചത് ഒരു കോടിയുടെ സ്വർണതൊട്ടിൽ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
