
'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന് സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

പിറന്നാള്‍ ദിവസം ആരാധകര്‍ക്കുള്ള സമ്മാനവുമായി ഷാരൂഖ് ഖാന്. പുതിയ ചിത്രം കിങിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വിഡിയോ പുറത്തു വിട്ടാണ് താരം ജന്മദിനാഘോഷം കളറാക്കിയിരിക്കുന്നത്. തുടര്‍ പരാജയങ്ങള്‍ക്കും ഇടവേളയ്ക്കും ശേഷം തനിക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കിയ സിദ്ധാര്‍ത്ഥ് ആനന്ദിനൊപ്പം ഷാരൂഖ് ഖാന് വീണ്ടും കൈ കോര്‍ക്കുന്ന ചിത്രമാണ് കിങ്.
ഷാരൂഖ് ഖാനെ ഇതുവരെ കാണാത്ത രൂപത്തിലാണ് കിങില്‍ അവതരിപ്പിക്കുന്നത്. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായിട്ടാണ് കിങില്‍ ഷാരൂഖ് ഖാന് എത്തുന്നത്. പഠാന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദും ഷാരൂഖും കൈ കോര്‍ക്കുന്നത് വീണ്ടുമൊരു ആക്ഷന്‍ ത്രില്ലറിനായിട്ടാണ്. ഷാരൂഖ് ഖാന്റെ തീപ്പൊരി ആക്ഷന്‍ രംഗമാണ് വീഡിയോയിലുള്ളത്. പുതിയൊരു ഷാരൂഖ് ഖാന് അനുഭവം ആയിരിക്കും ചിത്രമെന്ന് വിഡിയോയില്‍ പറയുന്നുണ്ട്.
2026 ലാണ് ചിത്രത്തിന്റെ റിലീസ്. നേരത്തെ 'ഓര്‍ക്കുക, ഒരൊറ്റ രാജാവേയുള്ളൂ' എന്ന തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സിദ്ധാര്‍ത്ഥ് ആനന്ദ് കിങിനായുള്ള ആരാധകരുടെ ആകാംഷ വളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടൈറ്റില്‍ റിവീല്‍ വീഡിയോ വരുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
സുജോയ് ഘോഷ്, സാഗര്‍ പാണ്ഡ്യ, സുരേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ സിനിമയുടെ സംഭാഷണം അബ്ബാസ് ടയര്വാലയുടേതാണ്. ചിത്രത്തില്‍ ഷാരൂഖിനൊപ്പം മകള്‍ സുഹാന ഖാനും അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. അഭിഷേക് ബച്ചന്, അര്‍ഷദ് വാര്‍സി, ജയ്ദീപ് അഹ്ലാവത്ത്, രാഘവ് ജുയാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം റാണി മുഖര്‍ജി, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ് തുടങ്ങി വലിയൊരു താരനിര തന്നെ അതിഥി വേഷങ്ങളിലെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Shahrukh Khan movie King title reveal video is out. promises an action thriller.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി

മോദി-പുടിന്-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?


