
ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി
അദ്ദേഹത്തോടൊപ്പം അടിയുണ്ടാക്കിയതെല്ലാം റിയല്‍ ആയിരുന്നു

ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാനൊപ്പം വില്ലനായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് വിജയ് സേതുപതി. ആറ്റ്ലി ഒരുക്കിയ ജവാനിലാണ് സേതുപതി ഷാരൂഖ് ഖാന്റെ വില്ലനായത്. 2023 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് വിജയ് സേതുപതി.
കഴിഞ്ഞ ദിവസം നടന്നൊരു പൊതുപരിപാടിയിലാണ് വിജയ് സേതുപതി ഓര്മ പങ്കിട്ടത്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് ശരിക്കും ദേഷ്യം ഉണ്ടായിരുന്നുവെന്നാണ് സേതുപതി പറയുന്നത്. അതിന് കാരണം വിജയ് സേതുപതിയുടെ കോളേജ് പ്രണയമായിരുന്നു.
''ജീവിതത്തില്‍ നടക്കുന്ന ചില കാര്യങ്ങള്‍ വല്ലാത്ത അത്ഭുതങ്ങളായിരിക്കും. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. സേട്ട് പെണ്‍കുട്ടിയായിരുന്നു. ഞാനിത് ജവാന് ഓഡിയോ ലോഞ്ചിലും പറഞ്ഞിരുന്നു. അവള്‍ക്ക് ഷാരൂഖ് ഖാനെ വളരെ ഇഷ്ടമായിരുന്നു. നമ്മുടെ ആള്‍ക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് അറിയുമ്പോള്‍ പ്രതികാരം ചെയ്യണമെന്ന് തോന്നുമല്ലോ ആ പ്രായത്തിലൊക്കെ. അങ്ങനെ ഒരുനാള്‍ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് കരുതിയിരുന്നു'' വിജയ് സേതുപതി പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പറ്റിയെന്നത് തന്നെ വലിയ അത്ഭുതമാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. അദ്ദേഹത്തെ വിരട്ടുകയൊക്കെ ചെയ്തു. സ്നേഹത്തോടെ പറയുന്നതാണ്. തെറ്റിദ്ധരിക്കരുത്. കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ആ നിമിഷം റിയല്‍ ആണെന്ന് ഉള്‍ക്കൊണ്ടാണ് ഞാന്‍ അഭിനയിക്കുക. അതുപോലെ ഇദ്ദേഹത്തോടൊപ്പം അടിയുണ്ടാക്കിയതെല്ലാം റിയല്‍ ആയിരുന്നു. വളരെ നല്ല മനുഷ്യനാണ്'' എന്നും വിജയ് സേതുപതി പറയുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Vijay Sethupathi on taking revenge on Shahrukh Khan for his college love.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്!

'മൂന്ന് വർഷമായി ഞാൻ അവരെ ടോർച്ചർ ചെയ്യുകയാണ്; 'ആവേശം' പോലെയായിരുന്നു ആ സിനിമ ചെയ്യേണ്ടത്'



