
'അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു'; ആലിയയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ശർവരി
ഓരോ വേഷവും തീർച്ചയായും എന്നെ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചിട്ടുണ്ട്.

മൂഞ്ജ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ പ്രിയ നായികമാരിലൊരാളായി മാറിയിരിക്കുകയാണ് ശർവരി. ആലിയ ഭട്ട് നായികയായെത്തുന്ന ആൽഫയാണ് ശർവരിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിത ആലിയയ്ക്കൊപ്പം സ്ക്രീൻ പങ്കിട്ടതിനേക്കുറിച്ച് സംസാരിക്കുകയാണ് ശർവരി.
ആലിയയുമായി സ്‌ക്രീൻ സ്‌പെയ്സ് പങ്കിട്ടതിലൂടെ താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും അത് തന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നുവെന്നും ശർവരി അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞു. "ഓരോ വേഷവും തീർച്ചയായും എന്നെ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചിട്ടുണ്ട്.
ഒരു അഭിനേതാവെന്ന നിലയിൽ നമുക്ക് കിട്ടുന്ന ഏറ്റവും നല്ല കാര്യം എന്താണെന്നു വച്ചാൽ, ഓരോ തവണയും പുതിയ എന്തെങ്കിലും പഠിക്കാൻ കഴിയും എന്നതാണ്. അത് എന്തെങ്കിലും സ്കിൽ ആയിക്കോട്ടെ, നമ്മുടെ വൈകാരിക തലങ്ങൾ കുറച്ചു കൂടി വിശാലമാക്കുന്നതായിക്കോട്ടെ അല്ലെങ്കിൽ പുതിയ ആളുകളെ കണ്ടുമുട്ടുന്നതായിക്കോട്ടെ- അങ്ങനെ ഒരു സിനിമാ സെറ്റിൽ നിന്ന് ഓരോ ദിവസം നമുക്കെന്തെങ്കിലുമൊക്കെ പഠിക്കാനാകും.
ആലിയ ഭട്ടിനെപ്പോലെയൊരു ഒരു സൂപ്പർ സ്റ്റാറിനൊപ്പം സ്‌ക്രീൻ സ്‌പെയ്സ് പങ്കിടാൻ കഴിഞ്ഞതിലൂടെ ഞാനൊരുപാട് കാര്യങ്ങൾ പഠിച്ചു. പല പല സെറ്റുകളിൽ പോകാനും അതുപോലെ അവരിൽ നിന്ന് ഞാൻ കണ്ടതോ അല്ലെങ്കിൽ പഠിച്ചതോ ആയ കാര്യങ്ങൾ ഉപയോഗിക്കാൻ എനിക്ക് ശരിക്കും ആഗ്രഹമുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയാണ്.
കാരണം അവരുടെ രീതികൾ മനസിലാക്കാനും അതുപോലെ ഒരു വ്യക്തിയെന്ന നിലയിൽ അവരെ അറിയാനും എനിക്ക് കഴിഞ്ഞു," ശർവരി പറഞ്ഞു. കൂട്ടിച്ചേർത്തു. യഷ് രാജ് ഫിലിംസ് യൂണിവേഴ്‌സിലെ ഏഴാമത്തെ ചിത്രമാണ് ആൽഫ. ശിവ് റാവൈൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്ത വർഷം ഏപ്രിൽ 17 ന് ചിത്രം തിയറ്ററുകളിലെത്തും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Cinema News: Actress Sharvari has opened up on working with Alia Bhatt.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




