
'പുതിയ ഇംഗ്ലീഷ് വാക്ക് വല്ലതും പഠിപ്പിച്ചോ ?' അനുപമയ്ക്കും രജിഷയ്ക്കുമൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ
താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകളും അറിയിച്ചിട്ടുണ്ട് തരൂർ.

നടിമാരായ അനുപമ പരമേശ്വരനും രജിഷ വിജയനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഫ്ലൈറ്റിൽ വച്ച് കണ്ടുമുട്ടിയതിന്റെ ചിത്രമാണ് ശശി തരൂർ പങ്കുവച്ചത്. സെൽഫി ചിത്രമാണ് ശശി തരൂർ പങ്കുവച്ചിരിക്കുന്നത്. താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകളും അറിയിച്ചിട്ടുണ്ട് തരൂർ.
'മലയാള സിനിമയിലെ രണ്ട് യുവതാരങ്ങൾക്കൊപ്പം ചെന്നൈയിലേക്കുള്ള വിമാനത്തിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തി. വളരെ മനോഹരമായ ഒരു കമ്പനി ആയിരുന്നു അവരെനിക്ക്. അവരുടെ റിലീസിനൊരുങ്ങുന്ന ബൈസൺ എന്ന ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു'- എന്നാണ് ശശി തരൂർ കുറിച്ചിരിക്കുന്നത്.
'മലയാളത്തിലെ റിയൽ സ്റ്റാർ നിങ്ങളാണ്', 'അവരെ പുതിയ ഇംഗ്ലീഷ് വാക്ക് വല്ലതും പഠിപ്പിച്ചോ' എന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. അനുപമയും രജിഷയും പ്രധാന വേഷത്തിലെത്തുന്ന ബൈസൺ ഈ മാസം 17 നാണ് റിലീസിനെത്തുന്നത്.
മാരി സെൽവരാജ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ധ്രുവ് വിക്രം, ലാൽ, പശുപതി, ഹരി കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്പോർട്സ് ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Shashi Tharoor share a selfie with Anupama Parameswaran and Rajisha Vijayan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




