
'ബ്രേക്കപ്പിന്റെ നിരാശയില്‍ നാട്ടില്‍ നിന്നും പേടിച്ചോടി'; കല്യാണം കഴിച്ചാലും ഇല്ലെങ്കിലും കുട്ടികള്‍ വേണം: അനുപമ
23 വയസ് വരെ പിന്നെ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല

കല്യാണത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളിലുണ്ടായ മാറ്റത്തെക്കുറിച്ച് നടി അനുപമ പരമേശ്വരന്. ചെറുപ്പത്തില്‍ തുര്‍ക്കിയില്‍ നിന്നും രാജകുമാരന് കല്യാണം കഴിക്കുമെന്ന് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ അതെല്ലാം പിന്നീട് മാറിയെന്നും അനുപമ പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
28-ാം വയസിലാണ് കല്യാണത്തെക്കുറിച്ച് താന്‍ വീണ്ടും ചിന്തിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് വരെ കല്യാണവും കുട്ടിയുമൊക്കെ തന്റെ പ്ലാനിലുണ്ടായിരുന്നുവെന്നും അനുപമ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ബേസിക് ഹ്യൂമന്‍ ക്വാളിറ്റികളുള്ള ഒരാളെയാണ് താന്‍ നോക്കുന്നതെന്നും താരം പറയുന്നു.
''ടീനേജില്‍ തുര്‍ക്കിയില്‍ നിന്നു രാജകുമാരന് കല്യാണം കഴിക്കാന്‍ വരുമെന്നൊക്കെ സ്വപ്നം കണ്ടിരുന്നു. പതിനാറാം വയസില്‍ ബ്രേക്കപ്പ് ആയതോടെയാണ് അത് മാറിയത്. നിരാശയില്‍ നിന്നു പുറത്ത് കടക്കാനാണ് നാട്ടില്‍ നിന്ന് പേടിച്ചോടി സിഎംഎസിലെത്തിയത്. 23 വയസ് വരെ പിന്നെ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. 28-ാം വയസിലാണ് പിന്നെ കല്യാണം കഴിക്കണമെന്ന് തോന്നിയത്'' അനുപമ പറയുന്നു.
''അമ്മയാകണമെന്ന് വലിയ ആഗ്രഹമാണ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സിംഗിള്‍ മദറായിട്ടാണെങ്കിലും കുട്ടികള്‍ വേണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കല്യാണവും കുട്ടികളുമൊക്കെ പ്ലാനിലുണ്ടായിരുന്നു. ഇനി ബേസിക് ഹ്യൂമന്‍ ക്വാളിറ്റീസ് എല്ലാമുള്ള, എനിക്ക് പറ്റുന്ന ആളെ കിട്ടിയാല്‍ മാത്രം മതി കല്യാണം. നന്നായി സ്നേഹിക്കാനറിയാം എനിക്ക്. എപ്പോഴെങ്കിലും പറ്റുന്നൊരാളെ കണ്ടെത്തിയിട്ട് അതിനെക്കുറിച്ച് ചിന്തിക്കാം'' എന്നും അനുപമ പറയുന്നു.
ഈയ്യടുത്താണ് തന്റെ പ്രണയത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് അനുപമ വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷക്കാലം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടുവെന്നാണ് താരം വെളിപ്പെടുത്തിത്. കാമുകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ഓരോന്നായി അനുപമ തുറന്നു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Anupama Parameswaran about her marriage concepts. She onced wished for a prince. But now all she is looking for is human qualities.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ അനിയനെ തൊടുന്നത് പോലും നിര്‍ത്തി, പേടിച്ചിട്ട്'; ഞാന്‍ ചിരിക്കാതായി; പ്രണയത്തില്‍ നേരിട്ടത് പറഞ്ഞ് അനുപമ

'ഇന്ന് റെമോ, നാളെ അന്യന്, അടുത്ത ദിവസം അമ്പി'; മൂന്ന് മാസത്തില്‍ വിവാഹ നിശ്ചയം വരെ എത്തി: അനുപമ


