'തിരക്കുള്ള മാര്‍ക്കറ്റിലൂടെ നടക്കുന്നതിനിടെ എന്നെ കയറിപ്പിടിച്ചു, അറപ്പുതോന്നി'; ഷെഫാലി ഷാ
പൊതുസ്ഥലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

മികച്ച പ്രകടനത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ മനം കവര്‍ന്ന താരമാണ് ഷെഫാലി ഷാ. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ പൊതുസ്ഥലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
തിരക്കുള്ള മാര്‍ക്കറ്റിലൂടെ പോകുന്നതിനിടെ ആരോ തന്നെ മോശമായി സ്പര്‍ശിച്ചെന്നും എന്നാല്‍ താന്‍ അതേക്കുറിച്ച് പിന്നീട് പറഞ്ഞിട്ടില്ല എന്നുമാണ് ഷഫാലി പറയുന്നത്. എല്ലാവരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. തിരക്കുള്ള മാര്‍ക്കറ്റിലൂടെ നടക്കുന്നതിനിടെ ഞാന്‍ മോശമായി സ്പര്‍ശിക്കപ്പെട്ടു. എനിക്ക് അറപ്പാണ് തോന്നിയത്. ഞാന്‍ അതിനേക്കുറിച്ച് പിന്നീട് ഒരിക്കലും പറഞ്ഞില്ല. കുറ്റബോധം കൊണ്ടല്ല അത്, നാണക്കേടുകൊണ്ടാണ്. -ഷെഫാലി വ്യക്തമാക്കി.
ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ഡോക്ടര്‍ ജിയിലാണ് താരത്തെ അവസാനമായി കണ്ടത്. നെറ്റ്ഫ്ളിക്സ് വെബ് സീരീസായ ഡല്‍ഹി ക്രൈമിലെ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
