ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴും സമ്മര്‍ദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര  പറഞ്ഞിരുന്നു 

രാജ് കുന്ദ്ര - ഷെര്‍ലിന്‍ ചോപ്ര
Last Updated :20 January 2024, 8:47 am IST

News Now

മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ ജ്യൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള വ്യാവസായി രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗികാരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. 2019ലാണ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് നടി പറയുന്നത്.

2019 ജനുവരിയില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജരെ 'ഷെര്‍ലിന്‍ ചോപ്ര ആപ്' എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചതായും സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും അറിയിച്ചു. കൂടാതെ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നു പറഞ്ഞു. മാര്‍ച്ച് 27 ന് ശേഷം വീണ്ടും കണ്ടപ്പോള്‍ ഒരുവാചകത്തെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കുന്ദ്ര ഒരു മുന്നറിയിപ്പുമില്ലാതെ തന്റെ വീട്ടിലെത്തി. താന്‍ എതിര്‍ത്തുവെങ്കിലും രാജ് കുന്ദ്ര തന്നെ ചുംബിക്കാന്‍ തുടങ്ങി. സംഭ്രമിച്ച ഞാന്‍ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്റൂമിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് ഷെര്‍ലിന്‍ പറഞ്ഞു.

ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴും സമ്മര്‍ദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര തന്നോട് പറഞ്ഞതായി ഷെര്‍ലിന്‍ അവകാശപ്പെട്ടു. ലൈംഗിക പീഡനക്കേസില്‍ 2021 ഏപ്രിലില്‍ ഷെര്‍ലിന്‍, രാജ് കുന്ദ്രയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.

രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്രനിര്‍മാണക്കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് ഷെര്‍ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ തനിക്കു കുറേ കാര്യങ്ങള്‍ അന്വേഷണ സംഘത്തെ അറിയിക്കാനുണ്ടെന്ന് നടി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates