
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ബാധകം
News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.
ഒക്ടോബർ 18 ഞായറാഴ്ചയിലെ പതിവ് അവധിക്ക് പുറമെയാണ് തുടർന്നുള്ള മൂന്ന് ദിവസങ്ങളും അവധിയായി മാറുന്നത്. നിലവിലെ കലണ്ടർ പ്രകാരം ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. ഇതിനിടയിലുള്ള പ്രവൃത്തിദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച കൂടി നവരാത്രി അവധിയായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് തുടർച്ചയായ നാല് ദിവസത്തെ അവധിയായി മാറിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ബാധകം
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ചത്തെ അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (പ്രകാരം പ്രവർത്തിക്കുന്ന ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19-ന് അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും പൂർത്തിയാക്കി ഒക്ടോബർ 22 വ്യാഴാഴ്ചയായിരിക്കും ഇനി വിദ്യാലയങ്ങളും ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുക.
Summary
The Kerala government has declared a public holiday on Monday, October 19, in view of Navratri celebrations, resulting in a continuous four-day break across the state from Sunday to Wednesday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
