മോഹന്‍ലാലിനെ അറിയുന്ന ആരെങ്കിലും അങ്ങനെ പറയുമോ?

Shibu Baby John, Mohanlal
Shibu Baby John, Mohanlal
Last Updated :20 May 2026, 2:28 pm IST

News Now

മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് മന്ത്രി ഷിബു ബേബി ജോണ്‍. മോഹന്‍ലാല്‍ നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍ ആയിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ മോഹന്‍ലാല്‍ താനുമായി തെറ്റിയെന്ന ആരോപണത്തെക്കുറിച്ചും ഷിബു ബേബി ജോണ്‍ മറുനാടന്‍ സ്‌പെഷ്യലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

''മോഹന്‍ലാലിനെ 40 വര്‍ഷമായിട്ടുള്ള പരിചയമാണ്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പുള്ളതാണ്. ഞങ്ങള്‍ ഒരേ സമയത്ത് പഠിച്ചവരാണെങ്കിലും വേറെ കോളേജുകളിലായിരുന്നു. അദ്ദേഹം എന്നേക്കാളും സീനിയറുമായിരുന്നു. അന്ന് പരിചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരും എന്റെ അമ്മയും ആറന്മുളയില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. എന്റെ പിതാവിന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹം. കുടുംബപശ്ചാത്തലും ഉണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നില്ല'' എന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

കോഴിക്കോട്ടെ, തങ്ങളുടെയൊരു പൊതു സുഹൃത്തിന്റെ വീട്ടില്‍ വച്ച് 86-87 കാലഘട്ടത്തിലാണ് പരിചപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. പിന്നാലെ വാലിബന്റെ പരാജയം കാരണം മോഹന്‍ലാല്‍ താനുമായി പിണങ്ങിയെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തിനും ഷിബു ബേബി ജോണ്‍ മറുപടി നല്‍കുന്നുണ്ട്.

''ഞാനത് കേട്ടു. സ്‌കൂള്‍ കാലം മുതല്‍ എനിക്കൊപ്പം പഠിച്ച ഒരു സുഹൃത്തുമായും ഇന്നുവരെ ഞാന്‍ പിണങ്ങിയിട്ടില്ല. ജീവിതത്തില്‍ പ്രതിസന്ധികള്‍ അതിജീവിച്ചത് സൗഹൃദങ്ങളിലൂടെയാണ്. എനിക്ക് ഏറ്റവും വലിയ കരുത്ത് നല്‍കിയ വ്യക്തിയാണ് മോഹന്‍ലാല്‍. അങ്ങനെയുള്ള മോഹന്‍ലാല്‍ അങ്ങനെ ചെയ്തുവെന്ന് പറയുമ്പോള്‍ എന്നെയല്ല മോഹന്‍ലാലിനെയല്ലേ ആക്ഷേപിക്കുന്നത്. സിനിമ പൊട്ടിയതോടെ മോഹന്‍ലാല്‍ എന്നെ വിളിക്കാതായെന്നല്ലേ പറഞ്ഞത്. മോഹന്‍ലാലിനെ അറിയുന്ന ആരെങ്കിലും അങ്ങനെ പറയുമോ?'' എന്നാണ് അദ്ദേഹം പറയുന്നത്.

എന്ത് മാനസികാവസ്ഥയിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്നെ സംബന്ധിച്ചടത്തോളം എന്റെ ഏറ്റവും വലിയ കരുത്ത് സുഹൃത്തുക്കളാണ്. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. സൗഹൃദം ഞാന്‍ ഭയങ്കരമായി ആസ്വദിക്കുന്നതാണ്. അതില്‍ സാമ്പത്തികമൊന്നും മാനദണ്ഡമേയല്ല എന്നും മന്ത്രി പറയുന്നു.

അതേസമയം മോഹന്‍ലാലും ഷിബു ബേബി ജോണും വീണ്ടും കൈകോര്‍ക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഷിബു ബേബി ജോണ്‍ ആയിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Summary

Shibu Baby John about his friendship with Mohanlal. Reacts to allegations of rift after Malaikottai Valiban.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates