
'നിങ്ങളൊന്നും കാണാത്ത മറ്റൊരു ഷൈനുണ്ട്'; 'അലൈപായുതേ'യ്ക്ക് ചുവടുവച്ച് ഷൈൻ, വൈറലായി വിഡിയോ
നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടൻ ഷൈൻ ടോം ചാക്കോ. ‘അലൈപായുതേ കണ്ണാ’ എന്ന ഗാനത്തിനാണ് ഷൈൻ സുഹൃത്ത് ബ്ലെസിയ്ക്കൊപ്പം ചുവടുവയ്ക്കുന്നത്. ബ്ലെസി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘കാലുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട് കൂടിയാണ് ഞങ്ങൾ നൃത്തം ചെയ്തത്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ പഠിച്ചിട്ടുള്ള നർത്തകനാണ് ഷൈൻ എന്നും ബ്ലെസി വിഡിയോയ്ക്ക് താഴെ കുറിച്ചു. എന്നും ഷൈനിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പും സുഹൃത്ത് പങ്കുവച്ചു. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഷൈൻ ഡാൻസിലും പുലിയായിരുന്നോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.
അതിനു മറുപടിയായി ഷൈൻ നൃത്തം പഠിച്ചിട്ടുണ്ടെന്ന് ചില ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങൾ ഇങ്ങനെ പൊളിയാണ്’, ‘നന്നായി ചെയ്തു’, ‘ഷൈൻ ചേട്ടാ നിങ്ങൾ ഇങ്ങനെ ആണ് പൊളി... ഇങ്ങനെ മതി ഇനി അതിന്റെ ഒന്നും പുറകെ പോവല്ലേ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും. കമലിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ഷൈൻ ടോം ചാക്കോ.
പിന്നീട് കമലിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഗദ്ദാമ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ചുവടുവച്ചു. ഇപ്പോൾ മലയാളത്തിലും അന്യ ഭാഷകളിലും ഒരുപോലെ തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ.
എംസി ജോസഫ് സംവിധാനം ചെയ്ത ‘മീശ’യാണ് ഷൈനിന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. നിരവധി സിനിമളാണ് ഷൈനിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കൂലിയിലെ മോണിക്ക എന്ന പാട്ടിനും ഷൈൻ ചുവടുകൾ വച്ചിരുന്നു. ആ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Actor Shine Tom Chacko dance video goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




