'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

നമ്മളിപ്പോൾ ഉറുമ്പ് ആയിരുന്നെങ്കിൽ ദൈവത്തിന്റെ രൂപം ഉറുമ്പ് ആയേനെ.

Shine Tom Chacko
Shine Tom Chackoഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :1 ഫെബ്രുവരി 2026, 11:37 am IST

മലയാളികളുടെ പ്രിയപ്പെട്ട യുവനടൻമാരിലൊരാളാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ദൈവവിശ്വാസത്തെക്കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ ദൈവ വിശ്വാസം എന്ന് പറഞ്ഞാൽ, ദൈവ ഭയത്തിൽ നിന്നുണ്ടായതും ദൈവത്തിന്റെ അടുത്തേക്ക് ഒരിക്കലും പോകാൻ ആ​ഗ്രഹിക്കാത്തതുമാണെന്ന് ഷൈൻ പറഞ്ഞു.

നന്നായി ജീവിച്ചാൽ കുറേ കാലം കൂടി ജീവിക്കാം എന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്നും ഷൈൻ പറഞ്ഞു. മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു ഷൈൻ. "ശരിക്കും നമ്മൾ മനുഷ്യരായി ഇരിക്കുന്നതു കൊണ്ടും, ഈ രൂപത്തിൽ ഇരിക്കുന്നതു കൊണ്ടും ദൈവത്തിന് മനുഷ്യന്റെ രൂപം അല്ലേ. ശരിക്കും ആ രൂപത്തിൽ ആയിരിക്കുമോ ദൈവം. നമ്മളിപ്പോൾ ഉറുമ്പ് ആയിരുന്നെങ്കിൽ ദൈവത്തിന്റെ രൂപം ഉറുമ്പ് ആയേനെ.

നമ്മളിപ്പോൾ ആന ആയിരുന്നെങ്കിൽ ദൈവത്തിന്റെ രൂപം ആന ആയിരുന്നേനെ, അല്ലേ. നമ്മളിപ്പോൾ ഏത് രൂപത്തിലാണോ ആ രൂപത്തിലാണ് ദൈവം എന്നാണ് നമ്മൾ വിചാരിക്കുന്നത്. ദൈവ വിശ്വാസം എന്ന് പറയുന്നത് ദൈവത്തോടുള്ള വിശ്വാസമാണോ, സ്നേഹമാണോ ?. ഭയമാണ് ദൈവത്തിനെ. അതായത് ദൈവത്തിന്റെ അടുത്തേക്ക് പോകാൻ താല്പര്യമില്ല. മരിച്ചാൽ പോകുന്നത് ഇഷ്ട ദേവന്റെ അടുത്തേക്ക് അല്ലേ..."- ഷൈൻ ടോം ചാക്കോ പറഞ്ഞു.

'മരിക്കാതെ ഇരിക്കാനല്ലേ നമ്മൾ ശ്രമിക്കുന്നത്' എന്ന് അവതാരകൻ ചോദിച്ചപ്പോൾ, 'അപ്പോൾ ദൈവത്തിനെ ഇഷ്ടമല്ല എന്നായിരുന്നു' ഷൈനിന്റെ മറുപടി. "നമ്മുടെ നാട്ടിലെ ദൈവ വിശ്വാസം എന്ന് പറഞ്ഞാൽ, ദൈവ ഭയത്തിൽ നിന്നുണ്ടായതും ദൈവത്തിന്റെ അടുത്തേക്ക് ഒരിക്കലും പോകാൻ ആ​ഗ്രഹിക്കാത്തതുമാണ്. നമുക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കോ സാമീപ്യത്തിലേക്കോ എത്താനല്ലേ നമ്മൾ ആ​ഗ്രഹിക്കുക.

അങ്ങനെ ഒരു മതങ്ങളും പഠിപ്പിക്കുന്നില്ല. നന്നായി ജീവിച്ചാൽ കുറേ കാലം കൂടി ജീവിക്കാം എന്നാണ് പഠിപ്പിക്കുന്നത്. അപ്പോൾ മോശമായിട്ട് ജീവിക്കുന്നത് ഞങ്ങളെപ്പോലെ ഉള്ളവരല്ലേ. ദൈവത്തിനെ ശരിക്കും സ്നേഹിക്കുന്നവർ. എന്നോട് ചിലർ പറയും നീ എന്തിനാണ് വലിച്ച് സ്വയം ശരീരം കേടാക്കുന്നതെന്ന്. ശരീരം കേടായാൽ പെട്ടെന്ന് ദൈവത്തിന്റെ അടുത്തേക്ക് എത്താം.

ശരിക്കും ദൈവ വിശ്വാസികൾ ആരാ ?. നന്നായി ആ​രോ​ഗ്യമൊക്കെ നോക്കി, ദൈവമേ എനിക്ക് നല്ലതെല്ലാം തരണേ, അനു​ഗ്രഹങ്ങൾ തരണേ ആയുസ് തരണേ എന്നൊക്കെ ചിലർ പറയും. എടാ നിനക്ക് ആയുസ് തരണോ ?. അപ്പോൾ നീ എന്റെ അടുത്തേക്ക് വരുന്നില്ലേ എന്ന് ദൈവം ചോദിച്ചു കഴിഞ്ഞാൽ എന്താ ചെയ്യുക നമ്മൾ ?. അയ്യോ അതു വേണ്ട ദൈവം അവിടെയിരുന്നോ, ഞാൻ ഇവിടെ ഇരുന്നോളാം. അത്രേയുള്ളൂ നമ്മുടെ വിശ്വാസം".- ഷൈൻ ടോം ചാക്കോ പറഞ്ഞു.

News Now

Summary

Cinema News: Actor Shine Tom Chacko talks about faith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics