'ദര്‍ശന്റെ മകനെ കാണുമ്പോള്‍ വിഷമം തോന്നുന്നു, എല്ലാം വിധിയാണ്': ശിവ രാജ്കുമാര്‍

എല്ലാം വിധിയാണെന്നും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് വേദനിപ്പിക്കുമെന്നുമാണ് താരം പറഞ്ഞത്

Shiva Rajkumar
ശിവരാജ്കുമാര്‍, കൊലക്കേസില്‍ അറസ്റ്റിലായ ദര്‍ശനും പവിത്ര ഗൗഡയും ഇന്‍സ്റ്റഗ്രാം
Edited by :Manju
Last Updated :1 ജൂലൈ 2024, 3:20 pm IST

കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സൂപ്പര്‍താരം ശിവരാജ്കുമാര്‍. എല്ലാം വിധിയാണെന്നും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് വേദനിപ്പിക്കുമെന്നുമാണ് താരം പറഞ്ഞത്. ദര്‍ശന്റെ മകനെ കാണുമ്പോള്‍ വിഷമമുണ്ടെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു.

വിധി എന്നൊരു കാര്യമുണ്ട്. അങ്ങനെ വരുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്തെങ്കിലും പറയുന്നതിന് മുമ്പ് അവര്‍ ശരിയാണോ എന്ന് ആദ്യം ചിന്തിക്കണം. ഇത്തരമൊരു കാര്യം സംഭവിക്കുമ്പോള്‍ അത് വേദനിപ്പിക്കുന്നു. രേണുകാസ്വാമിയുടേയും ദര്‍ശന്റേയും കുടുംബം ഇതിലൂടെ വേദനിക്കുകയാണ്. ദര്‍ശന്റെ മകനെ കാണുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. നമ്മള്‍ എല്ലാത്തിനേയും നേരിടണം. ഇതിന്റെ ഫലത്തിനായി കാത്തിരിക്കാം. സംഭവിക്കേണ്ടത് സംഭവിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം വിധിയാണ്.- താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം തെലുങ്ക് നടന്‍ നാഗ ശൗര്യ ദര്‍ശനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു മനുഷ്യനെ വേദനിപ്പിക്കാന്‍ തന്റെ സഹോദരനാവില്ല എന്നാണ് നാഗ ശൗര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ചേട്ടന്‍ നിരപരാധിയാണെന്ന് തെളിയും എന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേണുസ്വാമി എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദര്‍ശനും അദ്ദേഹത്തിന്റെ പങ്കാളി പവിത്ര ഗൗഡയും അറസ്റ്റിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now