ജയിലർ 2വിൽ ശിവരാജ് കുമാർ ഉണ്ടാകില്ല; പകരമെത്തുക തെലുങ്ക് സൂപ്പർ സ്റ്റാർ?, നിരാശയിൽ ആരാധകർ
രണ്ടാം ഭാഗത്തില്‍ ഇവര്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളില്‍ ഒന്ന്.

ജയിലര്‍ 2വിന്റെ ഔദ്യോഗിക പ്രഖ്യാപനം തമിഴ് സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു. ജയിലർ ആദ്യ ഭാഗം പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനിപ്പുറമാണ് നെല്‍സണ്‍ ദിലീപ്കുമാര് രണ്ടാം ഭാഗം ചെയ്യാനൊരുങ്ങുന്നത്. ഈ മാസം 14 നാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജയിലറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ കാസ്റ്റിങ് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
ജയിലറിന്റെ വിജയത്തില്‍ രജനികാന്തിന്റെ സാന്നിധ്യം പോലെ തന്നെ ചിത്രത്തിന്റെ മറ്റ് കാസ്റ്റിങ്ങുകളും കാരണമായിരുന്നു. വിനായകന്റെ അതിഗംഭീര പ്രതിനായക വേഷത്തിനൊപ്പം ചിത്രത്തിലെ അതിഥിവേഷങ്ങളും വിജയത്തില്‍ പങ്ക് വഹിച്ചിരുന്നു. മോഹന്‍ലാലും ശിവ രാജ്കുമാറും ജാക്കി ഷ്റോഫുമായിരുന്നു ചിത്രത്തിലെ പ്രധാന അതിഥി താരങ്ങള്‍. രണ്ടാം ഭാഗത്തില്‍ ഇവര്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളില്‍ ഒന്ന്.
ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ഒരാള്‍ ഉണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ എത്തുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ശിവ രാജ്കുമാര് ജയിലര്‍ 2 ല്‍ ഉണ്ടാവില്ലെന്നും പകരം തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയാകും എത്തുകയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജയിലര്‍ ആദ്യ ഭാഗത്തില്‍ ബാലയ്യയെ അഭിനയിപ്പിക്കണമെന്ന് നെല്‍സണ്‍ ദിലീപ്കുമാറിന് താല്പര്യമുണ്ടായിരുന്നു.
എന്നാല്‍ കൃത്യ സമയത്ത് ബാലയ്യയെ സമീപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തമിഴ്നാട്ടില്‍ വലിയ ആരാധകനിരയുള്ള നടൻ കൂടിയാണ് നന്ദമൂരി ബാലകൃഷ്ണ. എന്നിരുന്നാലും ശിവരാജ് കുമാർ ചിത്രത്തിൽ ഇല്ലെന്ന വാർത്ത കന്നഡ സിനിമാ ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണിപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News
'മലരേ മൗനമാ...' ഓർമ്മകളിൽ ഇന്നും ആ ശബ്ദം; എസ്പിബിയുടെ കാലാതീതമായ ഗാനങ്ങൾ

'അണ്ണാ, മറ്റാരേക്കാളും നന്നായി നിങ്ങൾക്കിത് മനസിലാകും'; പൈറസിയെക്കുറിച്ച് വിജയ്യോട് അന്ന് പറഞ്ഞത് ഓർത്തെടുത്ത് കാർത്തി
