'മനം കവര്‍ന്ന് നന്ദന് ജീയും സായൂജ്യയും'; ജോയലിന്റെ 'സോള്‍മേറ്റ്സ്' റിലീസായി; അതിഥി വേഷത്തില്‍ ജസ്റ്റിന് ചേട്ടന്
അനിയന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത് ജസ്റ്റിനാണ്

ബെത്ലഹേം കുടുംബ യൂണിറ്റിലെ ജോയല്‍ ഡേവിസ് ഒരുക്കിയ ഷോര്‍ട്ട് ഫിലിം പുറത്ത് വിട്ട് അണിയറ ടീം. മലയാള സിനിമയില്‍ ഇതുവരെ കാണാത്തൊരു പ്രൊമോഷന് തന്ത്രവുമായാണ് ഭാവന സ്റ്റുഡിയോസ് കയ്യടി നേടുന്നത്. ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച കഥാപാത്രമായ ജോയല്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം സോള്‍മേറ്റ്സ്: ഒരു സാത്തുക്കുടി പ്രണയം പുറത്തു വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.
ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രമായ ജസ്റ്റിന് ഡേവിസിന്റെ സഹോദരനാണ് സംഗീതിന്റെ ജോയല്‍. അനിയന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത് ജസ്റ്റിനാണ്. ജസ്റ്റിന് ചിത്രത്തില്‍ ചെറിയൊരു വേഷവും അവതരിപ്പിച്ചിട്ടുണ്ട്. കഫെയിലെ വെയിറ്റര്‍ ആയാണ് ജസ്റ്റിന് അഭിനയിക്കുന്നത്. രസകരമായ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ജോയലിന്റെ കാമുകിയായ സായൂജ്യയും നന്ദന് ജിയുമാണ് സോള്‍മേറ്റ്സിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. പാര്‍വതി അയ്യപ്പദാസും വിനീത് വിശ്വവുമാണ് ഈ കഥാപാത്രങ്ങളാകുന്നത്. 'ചെറിയാ ബീച്ചിലെ സായാഹ്നങ്ങളേക്കാള്‍ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി എന്ന ക്യാപ്ഷനോടെയാണ് ഷോര്‍ട്ട് ഫിലിം പങ്കുവച്ചിരിക്കുന്നത്. ബെത്ലേഹം കുടുംബ യൂണിറ്റിലെ പല കഥാപാത്രങ്ങളും ഷോര്‍ട്ട് ഫിലിമില്‍ വന്നു പോകുന്നുണ്ട്.
അതേസമയം ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മുന്നേറുകയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. 150 കോടിയും പിന്നിട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ അടുത്ത ദിവസം തിയേറ്ററുകളിലെത്തും. ഇതിന്റെ ട്രെയിലറുകള്‍ പോയ ദിവസം പുറത്ത് വിട്ടിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Bhavana Studios releases the short film Soulmates directed by Joel Davis from Bethlehem Kudumba Unit.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



