റോഷന്റേയും സ്വാസികയുടേയും പ്രണയ നിമിഷങ്ങൾ; ചതുരം മോഷൻ പോസ്റ്റർ 

ഓ​ഗസ്റ്റിൽ ചിത്രം തിയറ്ററിൽ എത്തുമെന്നും തിയതി വൈകാതെ അനൗൺസ് ചെയ്യുമെന്നും പറഞ്ഞുകൊണ്ടാണ് സിദ്ധാർത്ഥ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്

വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. റോഷൻ മാത്യുവും സ്വാസിക വിജയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കട്ടിലിൽ കിടക്കുന്ന റോഷന്റേയും സ്വാസികയുടേയും പ്രണയ നിമിഷങ്ങളാണ് പോസ്റ്ററിലുള്ളത്. ഓ​ഗസ്റ്റിൽ ചിത്രം തിയറ്ററിൽ എത്തുമെന്നും തിയതി വൈകാതെ അനൗൺസ് ചെയ്യുമെന്നും പറഞ്ഞുകൊണ്ടാണ് സിദ്ധാർത്ഥ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

Story image

അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, വിനോയ്‌ തോമസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  പ്രദീഷ്‌ വർമ്മയാണ് ഛായാ​ഗ്രഹണം. പ്രശാന്ത് പിള്ള സം​ഗീതം. ഗ്രീൻവിച് എന്റർടെയ്ൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്‌ഷന്‍സിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമിക്കുന്നത്. 

എഡിറ്റർ ദീപു ജോസഫ്‌, വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യർ, കലാ സംവിധാനം അഖിൽ രാജ് ചിറയിൽ, മേക്കപ്പ് അഭിലാഷ് എം., പ്രൊഡക്‌ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം.ആർ. രാജകൃഷ്ണൻ,  സ്റ്റിൽസ് ജിതിൻ മധു, പ്രൊമോഷൻസ് പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ സീറോ ഉണ്ണി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now