
കർഷക സമരത്തേക്കുറിച്ച് മിണ്ടിയില്ല, അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് ചോദ്യം ചെയ്ത് യുവാവ്; അറസ്റ്റ്
എന്തുകൊണ്ടാണ് കര്‍ഷക സമരത്തില്‍ അഭിപ്രായം വ്യക്തമാക്കാത്തത് എന്നാണ് യുവാവിന് അറിയേണ്ടിയിരുന്നത്
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെയുള്ള കർഷക സമരം തുടരുകയാണ്. എന്നാൽ ബോളിവുഡിലെ പ്രമുഖരൊന്നും സമരത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല. നടൻ അജയ് ദേവ്ഗണും കർഷക സമരത്തിൽ നിശബ്ദത തുടർന്ന്. ഇപ്പോൾ താരത്തിന്റെ കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തിരിക്കുകയാണ് യുവാവ്. ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു സംഭവം. പഞ്ചാബ് സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
കാറിൽ പോവുകയായിരുന്ന അജയ് ദേവ്ഗണിനെ തടഞ്ഞു നിർത്തി രജദീപ് എന്ന യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് കര്‍ഷക സമരത്തില്‍ അഭിപ്രായം വ്യക്തമാക്കാത്തത് എന്നാണ് യുവാവിന് അറിയേണ്ടിയിരുന്നത്. ദില്ലിയില്‍ കര്‍ഷക സമരം ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്ന് ഉള്ളവരാണ്. അതിനാലായിരിക്കാം അജയ് ദേവ്ഗണിന്റെ മൗനം യുവാവിനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
അനാവശ്യമായുള്ള തടഞ്ഞുവെക്കല്‍, മനപ്പൂര്‍വ്വം അപമാനിക്കാനും, സമാധാനം തകര്‍ക്കാനുമുള്ള ശ്രമം, ഭയപ്പെട്ടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രജദീപിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഇതിന് മുമ്പ് നടി ജാന്‍വി കപൂറിന് നേരെയും പ്രതിഷേധമുണ്ടായിരുന്നു. താരത്തിന്റെ ഗുഡ് ലക്ക് ജെറി എന്ന സിനിമയുടെ ലൊക്കേഷനിൽ എത്തി ഷൂട്ടിങ് തടയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ആളുകൾ എന്തും പറയട്ടെ; അവരുടെ വെറുപ്പിന് നിങ്ങളുടെ സ്വപ്നത്തെ തടയിടാനാകില്ല: ജസ്റ്റിൻ ബീബർ
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന


