
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

നടൻ സിമ്പുവിന്റെ ബോക്സ് ഓഫിസിലേക്കുള്ള വമ്പൻ തിരിച്ചുവരവായിരുന്നു മാനാട്. കഴിഞ്ഞ വർഷം ഇരങ്ങിയ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. സയന്സ് ഫിക്ഷന് ആക്ഷന് ത്രില്ലര് ചിത്രം ആഗോള ബോക്സ് ഓഫീസില് നിന്ന് 100 കോടി ക്ലബ്ബില് ഇടംപിടിച്ചിരുന്നു. ഇപ്പോൾ ചിത്രം 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. സിമ്പു തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്.
ആരാധകർക്കൊപ്പമുള്ള സെൽഫി
ചിത്രം വൻ വിജയമാക്കിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ആരാധകർക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. നിങ്ങളില്ലാതെ ഞാനില്ല എന്ന ഹാഷ്ടാഗും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരം മാത്രമല്ല ചിത്രത്തിന്റെ അണിയറപ്രവർത്തകരും ആആരാധകരുമെല്ലാം മാനാടിന്റെ 100 ദിവസം ആഘോഷമാക്കുകയാണ്.
#Maanaadu #MaanaaduBB100days #100DaysofMaanaadu #SilambarasanTR #NeengaillaamaNaanilla pic.twitter.com/EBWKpwGbeR
â Silambarasan TR (@SilambarasanTR_) March 4, 2022
ചിത്രത്തിന്റെ സംവിധായകൻ വെങ്കട് പ്രഭുവും സന്തോഷം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ചിലമ്പരശന് ആരാധകര്ക്കും മറ്റു സിനിമാപ്രേമികള്ക്കും മാധ്യമങ്ങള്ക്കും ഈ വിജയം സാധ്യമാക്കിയ എല്ലാവര്ക്കും നന്ദി പറയുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
ചിമ്പുവിനൊപ്പം എസ്ജെ സൂര്യ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നവംബർ 25നാണ് ആരാധകരിലേക്ക് എത്തിയത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ആദ്യ രണ്ട് ദിനങ്ങളില് മാത്രം ബോക്സ് ഓഫീസില് നിന്ന് 15 കോടി നേടിയിരുന്നു. ചിമ്പുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആയിരുന്നു ഇത്. കല്യാണി പ്രിയദര്ശന് ആണ് നായിക. എസ് എ ചന്ദ്രശേഖര്, വൈ ജി മഹാദേവന്, ചന്ദ്രശേഖര്, പ്രേംജി അമരന്, കരുണാകരന്, സുബ്ബു പഞ്ചു, അഞ്ജേയ കീര്ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വി ഹൗസ് പ്രൊഡക്ഷന്സിന്റെ ബാനറില് സുരേഷ് കാമാച്ചിയാണ് നിര്മ്മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


